തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണവില മാറ്റമില്ലാതെ തുടരുന്നത്. ഈ ആഴ്ചയിൽ നാല് ദിവസം തുടർച്ചയായി സ്വർണവില കുത്തനെ ഉയർന്നിരുന്നു. തിങ്കൾ, ചൊവ്വ, ബുധൻ. വ്യാഴം ദിവസങ്ങളിൽ ആകെ 1080 രൂപയാണ് ഒരു പവൻ സ്വർണത്തിന് വർദ്ധിച്ചത്. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 38,280 രൂപയാണ്.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 4785 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന്റെ വിലയിലും മാറ്റമില്ല, ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 3955 രൂപയാണ്.
സംസ്ഥാനത്ത് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 66 രൂപയാണ്.ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയാണ്.