കൊച്ചി: ലൈംഗികാതിക്രമങ്ങളും ഗാർഹിക പീഡനങ്ങളും അധികൃതരെ അറിയിക്കുന്നതിന് ടോൾ ഫ്രീ നമ്പർ ഏർപ്പെടുത്തണമെന്ന് ഹൈക്കോടതി മുമ്പാകെ നിർദേശം. ഹൈക്കോടതി വിക്ടിം റൈറ്റ്സ് ലോ സെന്ററാണ് നിർദേശം സമർപ്പിച്ചത്. ലീഗൽ സർവീസ് അതോറിറ്റിയെയും സാമൂഹ്യ പ്രവർത്തകരെയും ചുമതലപ്പെട്ട ഉദ്യോഗസ്ഥരെയും ബന്ധിപ്പിക്കുംവിധം നമ്പർ ഏർപ്പെടുത്തണമെന്നാണ് നിർദേശം.
ലൈംഗികാതിക്രമങ്ങളിലെ ഇരകളുടെ സംരക്ഷണം ഫലപ്രദമായി നടപ്പാക്കുന്നില്ലെന്ന കണ്ടെത്തലിനെ തുടർന്ന് ഹൈക്കോടതിയിലെ അഭിഭാഷകരിൽനിന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശങ്ങൾ തേടിയിരുന്നു. ഇക്കാര്യത്തിൽ നിലപാടറിയിക്കാൻ കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു. ഹർജി 10 ദിവസം കഴിഞ്ഞ് പരിഗണിക്കും.