ബെംഗളൂരു: തക്കാളി മോഷ്ടിച്ച് കള്ളന്മാര്‍. രണ്ടരലക്ഷം വില വരുന്ന തക്കാളിയാണ് കൃഷിയിടത്തില്‍ നിന്ന് മോഷണം പോയത്. ഇതോടെ കര്‍ഷകന്‍ പ്രതിസന്ധിയിലായി. കര്‍ണാടക ഹലേബീഡു താലൂക്കിലെ ഗോണി സോമനഹള്ളി ഗ്രാമത്തിലാണ് സംഭവം. കര്‍ഷകന്റെ പരാതിയില്‍ കേസെടുത്ത് അന്വേഷണം പുരോഗമിക്കുകയാണ്. കര്‍ഷകനായ സോമശേഖറിന്റെ കൃഷിയിടത്തില്‍ നിന്നാണ് തക്കാളി മോഷണം പോയത്. വിളവെടുപ്പ് നടത്തിയതിന്റെ തൊട്ടുപിന്നാലെയാണ് സംഭവം. കഴിഞ്ഞ മൂന്നു വര്‍ഷമായി തക്കാളി കൃഷി ചെയ്യുകയാണ് സോമശേഖര്‍.
വിലയിടിവ് മൂലം ദുരിതത്തിലായിരുന്നു. അപ്രതീക്ഷിതമായ വിലക്കയറ്റത്തില്‍ ലാഭം നേടാമെന്ന് നിനച്ചിരിക്കെയാണ് അപ്രതീക്ഷിത മോഷണം. ചൊവ്വാഴ്ച രാത്രിയാണ് ഫാമില്‍ സൂക്ഷിച്ച 60 ചാക്ക് തക്കാളിയുമായി മോഷ്ടാക്കള്‍ സ്ഥലം വിട്ടത്. ആകെ 2.5 ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായതെന്ന് ഇയാള്‍ പറഞ്ഞു. ബുധനാഴ്ച രാവിലെ സോമശേഖറിന്റെ മകന്‍ ധരണി ഫാമിലെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. രണ്ടേക്കര്‍ ഭൂമിയില്‍ കനത്ത മഴയും കാലാവസ്ഥയും രോഗവും കാരണം കഴിഞ്ഞ മൂന്ന് വര്‍ഷമായി വിളവെടുക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും ഇപ്പോള്‍ നല്ല വില കിട്ടുമെന്ന പ്രതീക്ഷയിലിരിക്കുമ്പോഴാണ് മോഷ്ടാക്കള്‍ ചതിച്ചതെന്നും സോമശേഖരന്റെ ഭാര്യ പാര്‍വതമ്മ പറഞ്ഞു.