ഇടുക്കി : ഇടുക്കി ബോഡിമെട്ടിൽ വിനോദസഞ്ചാരികളുടെ വാഹനം മറിഞ്ഞ് അപകടം സംഭവിച്ചു. അപകടത്തിൽ നാലുപേർക്ക് പരിക്കേറ്റു. ഇവരെ തേനി മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോണ്ടിച്ചേരിയിൽ നിന്നും മൂന്നാറിലേക്ക് പോയ സംഘത്തിൻ്റെ വാഹനമാണ് മറിഞ്ഞത്. ബോഡിമെട്ടിനും തോണ്ടിമലയ്ക്കും ഇടയിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച മിനി ബസ് നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു. 17 പേർ വാഹനത്തിൽ ഉണ്ടായിരുന്നു. ശാന്തൻപാറ പോലീസ് സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി.