ഊട്ടി: പോത്ത് കുറുകെ ചാടിയതോടെ ഊട്ടിയിലെ പൈതൃക ട്രെയിൻ (നീലഗിരി മൌണ്ടേൻ റെയില്‍വേ) പാളം തെറ്റി. മേട്ടുപ്പാളയത്ത് നിന്ന് 220 യാത്രക്കാരുമായി പോയ ട്രെയിനാണ് പാളം തെറ്റിയത്. യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പോത്ത് അപ്രതീക്ഷിതമായി ട്രാക്കിലേക്ക് ചാടിയപ്പോൾ ലോക്കോ പൈലറ്റ് പരിഭ്രാന്തനായെന്നാണ് നിഗമനം. ട്രെയിനിൽ ഇടിച്ച പോത്ത് ചത്തു. ഊട്ടിയിലെത്തുന്നതിന് ഒരു കിലോമീറ്റർ മുന്‍പ് ഫേണ്‍ ഹില്ലിന് അരികെയാണ് സംഭവം നടന്നത്. ട്രെയിനിലിടിച്ച് കഴിഞ്ഞ് കുറച്ചുദൂരം വലിച്ചിഴക്കപ്പെട്ട ശേഷമാണ് പോത്ത് ചത്തത്. തുടർന്ന് യാത്രക്കാരെ ബസിൽ ഊട്ടിയിലെത്തിച്ചു. അറ്റകുറ്റപ്പണിക്കായി ട്രെയിൻ ഗതാഗതം നിർത്തിവച്ചിരിക്കുകയാണ്.