മലപ്പുറം: ട്രേഡ് യൂണിയനുകളുടെ 48 മണിക്കൂർ ദേശീയപണിമുടക്കിനിടെ തിരൂരിൽ ഓട്ടോ ഡ്രൈവർക്ക് സമരാനുകൂലികളുടെ മർദ്ദനം. തിരൂർ സ്വദേശി യാസറിനെയാണ് സമരാനുകൂലികൾ മർദ്ദിച്ചത്. രോഗിയെയും കൊണ്ട് ആശുപത്രിയിലേക്ക് പോകുന്ന വഴിയാണ് സംഭവം. ആക്രമണത്തിൽ വായിൽ നിന്നും മൂക്കിൽ നിന്നും ചോര വന്ന യാസറിനെ തിരൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രോഗബാധിതനായ സുഹൃത്തിനേയും കൊണ്ട് ആശുപത്രിയിലെത്തിയ തന്നെ ഇരുപത്തിയഞ്ചോളം പേർ ചേർന്ന് വളഞ്ഞിട്ടാക്രമിക്കുകയായിരുന്നുവെന്ന് യാസർ പറയുന്നു. പതിനഞ്ച് മിനിറ്റോളം റോഡിലിട്ട് തന്നെ മർദ്ദിച്ചെന്നും യാസർ പറയുന്നു. എസ്.ടി.യു., സി.ഐ.ടി.യു. പ്രാദേശിക നേതാക്കളുടെ നേതൃത്വത്തിലാണ് മർദ്ദിച്ചതെന്നും കണ്ടാലറിയുന്ന ഇരുപത്തിയഞ്ചോളം പേർക്കെതിരെ പരാതി കൊടുത്തിട്ടുണ്ടെന്നും യാസർ പറഞ്ഞു.
അതേസമയം സംസ്ഥാനത്തെ പൊതുജനങ്ങളെ വലച്ച് 48 മണിക്കൂർ ദേശീയ പണിമുടക്ക് തുടരുകയാണ്. തിരുവനന്തപുരം പ്രാവച്ചമ്പലത്ത് പൊലീസ് നോക്കിനിൽക്കെ സമരക്കാർ സ്വകാര്യ വാഹനങ്ങൾ തടഞ്ഞു തിരിച്ചയച്ചു. കോഴിക്കോട് മാവൂർ റോഡിൽ ഓട്ടോ അടിച്ചുതകർത്തു. കാട്ടാക്കടയിൽ സമരക്കാരും ബിജെപി പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി. അതേസമയം ജനങ്ങളെ സമരക്കാർ തടഞ്ഞത് ശ്രദ്ധയിൽപ്പെട്ടില്ലെന്നായിരുന്നു തൊഴിൽമന്ത്രി വി.ശിവൻകുട്ടിയുടെ പ്രതികരണം
തിരുവനന്തപുരം പ്രാവചമ്പലത്ത് മണിക്കൂറുകളോളമാണ് സമരക്കാർ വാഹനങ്ങൾ മുഴുവൻ തടഞ്ഞ് തിരിച്ചയച്ചത്. വഴിതടഞ്ഞുള്ള സമരം തിരുവനന്തപുരത്ത് മാത്രമായിരുന്നില്ല, കോഴിക്കോട് മാവൂർ റോഡിലും പുതിയ ബസ് സ്റ്റാൻഡിലും സമരക്കാർ വാഹനങ്ങൾ തടഞ്ഞ് യാത്രക്കാരെ ഇറക്കിവിട്ടു. കുട്ടികൾക്കും ഭാര്യക്കുമൊപ്പം സഞ്ചരിക്കുകയായിരുന്നവ ഗോവിന്ദപുരം സ്വദേശിയായ ഓട്ടോ ഡ്രൈവർ ഷിബിജിത്തിൻറെ ഓട്ടോയുടെ മുൻവശത്ത് ചില്ല് അടിച്ചു പൊളിച്ചു.
കോഴിക്കോട് വോളിബോൾ മത്സരത്തിനെത്തിയ റഫറിയെ സമരക്കാർ വഴിയിൽ ഇറക്കിവിട്ടു. പൊലീസാണ് പിന്നീട് ഇദ്ദേഹത്തെ റെയിൽവേ സ്റ്റേഷനിലെത്തിച്ചത്. തിരുവനന്തപുരം കാട്ടാക്കടയിൽ സമരക്കാർ റോഡിൽ കസേരകൾ നിരത്തി വഴിതടഞ്ഞത് സംഘർഷത്തിലേക്കെത്തി. ബിജെപി പ്രവർത്തകരും സമരക്കാരു ംതമ്മിലാണ് കയ്യാങ്കളിയിലേക്കെത്തിയത്.
തിരുവനന്തപുരം പേട്ടയിൽ കോടതിയേലിക്ക് പോയ മജിസ്ട്രേറ്റിന്റെ വാഹനം തടഞ്ഞ്ഞു. മജിസ്ട്രേറ്റ് കോടതി രണ്ടിലെ ജഡ്ജിയുടെ വാഹനം പോലീസ് വഴിതിരിച്ചുവിട്ടു. ഇതേ തുടർന്നാണ് വൈകിയാണ് മജിസ്ട്രേറ്റിന് കോടതിയിലെത്താനായ്ത. പേട്ട സിഐയെ നേരിട്ടുവിളിപ്പ്ച്ച് മജിസ്ട്രേറ്റഅ വിശദീകരണം തേടി.. എറണാകുളം കാലടിയിൽ സമരക്കാർ സ്ഥാപനം അടപ്പിക്കുന്നതിനെച്ചൊല്ലി തർക്കമുണ്ടായി. മലപ്പുറം എടവണ്ണപ്പാറയിൽ തുറന്ന വ്യാപാരസ്ഥാപനത്തിന് മുന്നിൽ സമരക്കാരുടെ പ്രതിഷേധമുണ്ടായി. മഞ്ചേരിയിൽ സമരാനുകൂലകൾ വാഹനങ്ങൾ തടഞ്ഞു. കാഞ്ഞങ്ങാട് സമരാനുകൂലികൾ 13 ട്രക്കുകൾ തടഞ്ഞിട്ടു. കണ്ണൂർ പഴയങ്ങാടിയിൽ സമരക്കാർ വാഹനങ്ങ8 തടഞ്ഞു. കോഴിക്കോട് മുക്കത്ത് പൊലീസ് സംരക്ഷണത്തോടെ തുറന്ന പെട്രോൾ പമ്പ് സമരക്കാർ അടപ്പിച്ചു. സംസ്ഥാനത്ത് പലയിടത്തും ജനത്തെ സമരക്കാർ തടഞ്ഞെങ്കിലും തൊഴിൽ മന്ത്രിയുടെ പ്രതികരണം ഇങ്ങിനെ-
48 മണിക്കൂർ പണിമുടക്കിൻറെ ആദ്യ ദിനം ഇതാണ് സ്ഥിതിയെങ്കിൽ നാളെ എന്താകുമെന്നാണ് ഇനി അറിയേണ്ടത്. മറ്റ് സംസ്ഥാനങ്ങളിൽ ജനജീവിതം സാധാരണനിലയിൽ പോകുമ്പോഴാണ് കേരളത്തിൽ അത്യാവശ്യത്തിന് പുറത്തിറങ്ങിയവരെ പോലും തടഞ്ഞും ഭീഷണിപ്പെടുത്തിയമുള്ള പണിമുടക്ക്