പാലക്കാട്: അട്ടപ്പാടി ചുരത്തിൽ ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണം പിൻവലിച്ചു. ഒമ്പതാം വളവിലെ ടൈൽ പാകൽ പൂർത്തിയായതോടെ, വാഹനങ്ങൾ കടത്തിവിട്ടു തുടങ്ങി. എന്നാൽ, മൾട്ടി ആക്സിൽ വാഹനങ്ങൾക്കുള്ള നിയന്ത്രണം തുടരും. ഡിസംബർ 26നാണ് റോഡ് നവീകരണത്തിൻ്റെ ഭാഗമായി, ഗതാഗനിരോധനം ഏർപ്പെടുത്തിയത്. മണ്ണാർക്കാട് – ചിന്നതടാകം റോഡിൽ ജനുവരി മൂന്ന് വരെയാണ് മൾട്ടി ആക്സൽ വാഹനങ്ങൾക്കുള്ള നിയന്ത്രണം.