മീനങ്ങാടി: മീനങ്ങാടി ടൗണില്‍ തിങ്കളാഴ്ച മുതല്‍ ട്രാഫിക് പരിഷ്കരണം നിലവില്‍ വരും. സ്ഥിരം പാര്‍ക്കിങ് പൂര്‍ണമായി ഒഴിവാക്കി 20 മിനിറ്റ് നേരം സ്ഥാപനത്തിനു മുന്നില്‍ വാഹനം നിര്‍ത്തി സാധനങ്ങള്‍ വാങ്ങാനോ മറ്റ് ആവശ്യങ്ങള്‍ നിറവേറ്റാനോ അനുമതി നല്‍കും. ഡ്രൈവര്‍ വിളിപ്പാടകലെ ഉണ്ടാകണമെന്ന നിബന്ധനയോടെയാണ് പാര്‍ക്ക് ആൻഡ് ബൈ സിസ്റ്റം നടപ്പാക്കുന്നത്.രാവിലെ വാഹനം നിര്‍ത്തിയിട്ട് രാത്രി തിരിച്ചെത്തുന്നത് വരെ പാര്‍ക്ക് ചെയ്യുന്നവര്‍ക്കെതിരെ പിഴ ചുമത്തും. പൊലീസ് സ്റ്റേഷന് മുതല്‍ മുസ്ലിം പള്ളി വരെ റോഡിന്റെ വടക്ക് ഭാഗത്തെ പാര്‍ക്കിങ് പൂര്‍ണമായി നിരോധിച്ചു. ഓട്ടോ ടാക്സി സ്റ്റാൻഡുകളിലും പുനഃക്രമീകരണം വരുത്തിയിട്ടുണ്ട്.