ഭുവനേശ്വർ: കോച്ചിനുള്ളിലെ എയർ കണ്ടീഷനിംഗ് യൂണിറ്റിൽ നിന്ന് പുക ഉയര്‍ന്നതിനെ തുടര്‍ന്ന് ഒഡീഷയില്‍ ട്രെയിന്‍ നിര്‍ത്തി യാത്രക്കാരെ പുറത്തിറക്കി. സെക്കന്തരാബാദ്- അഗര്‍ത്തല എക്സ്പ്രസിലെ ബി-5 കോച്ചിലാണ് പുക കണ്ടെത്തിയത്.
ഇതേതുടര്‍ന്ന് ഒഡീഷയിലെ ബ്രഹ്മപൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിന്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്. പുക ഉടന്‍ നിയന്ത്രണവിധേയമാക്കിയെങ്കിലും പരിഭ്രാന്തരായ യാത്രക്കാര്‍ ഈ കോച്ചില്‍ യാത്ര തുടരില്ലെന്ന നിലപാടിലാണ്. വൈദ്യുതി സംബന്ധമായ ചെറിയ തകരാറാണ് പുകയ്ക്ക് കാരണമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.