കോഴിക്കോട് : സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം നൽകിയ കേസിലെ വിവാദ പരാമർശത്തിൽ സ്ഥലം മാറ്റിയതിനെതിരെ ജഡ്ജി ഹൈക്കോടതിയെ സമീപിച്ചു . കോഴിക്കോട് സെഷൻസ് ജഡ്ജ് എസ്. കൃഷ്ണ കുമാറാണ് ഹർജി നൽകിയത്. കോടതി വിധിയിലെ പരാമർശങ്ങൾ വിവാദമായിരുന്നു . ഇതിന് പിന്നാലെ സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം നൽകിയ ജഡ്ജിയെ സ്ഥലം മാറ്റുകയായിരുന്നു.കൊല്ലം ലേബർ കോടതിയിലേക്ക്ണ് സ്ഥലം മാറ്റിയത്. ഹൈക്കോടതി നടപടി നിയമവിരുദ്ധമെന്ന് ഹർജിയിൽ പറയുന്നുണ്ട് . ചട്ടങ്ങൾ പാലിച്ചല്ല അഡ്മിനിസ്ട്രേറ്റിവ് വിഭാഗത്തിന്റെ നടപടി യെന്നും ഹർജിയിൽ എസ്. കൃഷ്ണ കുമാർ പറയുന്നു.