തൃശൂർ > ട്രാൻസ്മെന്നും മുൻ മിസ്റ്റർ കേരളയുമായ പ്രവീൺ നാഥ് മരിച്ച നിലയിൽ. തൃശൂർ പൂങ്കുന്നത്തെ വീട്ടിൽ വച്ച് വിഷം കഴിച്ചിരുന്നെന്നാണ് റിപ്പോർട്ട്. തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ആണ് മരിച്ചത്. മിസ്റ്റർ കേരള ട്രാൻസ് മെൻ എന്ന രീതിയിൽ സുപരിചിതനാണ് പ്രവീൺ.
ട്രാൻസ് വ്യക്തികളായ പ്രവീൺ നാഥും റിഷാനയും ഈ വർഷം ഫെബ്രുവരിയിലാണ് വിവാഹിതരായത്. കഴിഞ്ഞ ദിവസം ഇരുവരും വേർപിരിയുന്നെന്ന രീതിയിൽ വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ ആരോപണങ്ങൾ നിഷേധിച്ച് പ്രവീൺ രംഗത്ത് എത്തുകയും ചെയ്തു. ഈ വാർത്ത തെറ്റാണെന്നും മാനസികമായി തകർന്നപ്പോൾ ഉണ്ടായ ഒരു പോസ്റ്റ് ആയിരുന്നു അതെന്നുമായിരുന്നു പ്രവീണിന്റെ വിശദീകരണം. വ്യക്തിപരമായ വിഷയങ്ങൾ ഓൺലൈൻ മാധ്യമങ്ങൾ ചർച്ചയാക്കിയത് പ്രവീണിനെ വിഷമിപ്പിച്ചിരുന്നെന്നാണ് റിപ്പോർട്ട്.