തിരുവനന്തപുരം : കെ എസ് ആർ ടി സി യിൽ ഉന്നതതല ഓഡിറ്റ് വേണമെന്ന് ഹൈക്കോടതി പറഞ്ഞിട്ടില്ലെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. ഷെഡ്യൂളുകൾ വെട്ടിക്കുറക്കാൻ കാരണം 30 ലക്ഷത്തിൽ നിന്ന് യാത്രക്കാരുടെ എണ്ണം 18 ലക്ഷമായി കുറഞ്ഞതാണ്. സിംഗിൾ ഡ്യൂട്ടി കാര്യക്ഷമമായി നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.
അടുത്ത തിങ്കളാഴ്ച മുതൽ കേരത്തിൽ കെഎസ്ആര്‍ടിസിക്ക് 15 ജില്ലാ ഓഫീസുകൾ മാത്രമേ ഉണ്ടാവൂ. സുശീൽ ഖന്ന റിപ്പോർട്ട് പ്രകാരമാണ് മാറ്റം. നഷ്ടമില്ലാത്ത റൂട്ടുകളിൽ നിർത്തി വച്ച സർവീസുകൾ ഘട്ടം ഘട്ടമായി പുനരാരംഭിക്കും. തീരെ നഷ്ടമുള്ളവ ഓടിക്കാൻ നിലവിലെ സാഹചര്യത്തിൽ കഴിയില്ല എന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.