തിരുവനന്തപുരം:എ ഐ ക്യാമറ വിവാദത്തില്‍,ഗതാഗത കമ്മീഷറോട് ഗതാഗത മന്ത്രി വിശദീകരണം തേടി.ധനവകുപ്പിൻ്റെ മാനദണ്ഡങ്ങൾ കെൽട്രോൺ ലംഘിച്ചോയെന്ന് വിശകരണം നൽകണം. ഉപകരാർ നൽകിയപ്പോൾ അഡ്മിനിസ്ട്രേറ്റീവ് വകുപ്പിൻ്റെ അനുമതിയും കെൽട്രോൺ വാങ്ങിയിരുന്നില്ല.അതിനിടെ കെൽട്രോൺ ട്ടോർവാഹനവകുപ്പ് തർക്കം മുറുകുകയാണ്.ബോധവത്ക്കരണ നോട്ടീസ് കെൽട്രോൺ ഇതുവരെ അയച്ചിട്ടില്ല.കഴിഞ്ഞ മാസം 20 നാണ് ബോധവത്ക്കരണ നോട്ടിസ് നൽകുമെന്ന് മന്ത്രി പ്രഖ്യാപിച്ചത്
നോട്ടീസയക്കുന്നതിലെ ചെലവിനെ ചൊല്ലിയാണ് തർക്കം.കരാർ പ്രകാരം കെൽട്രോൺ നോട്ടീസയക്കണമെന്ന് ഗതാഗത വകുപ്പ് ആവശ്യപ്പെട്ടു. എന്നാല്‍ പിഴയില്ലാതെ നോട്ടീസയക്കാൻ പണമില്ലെന്ന നിലപാടിലാണ് കെൽട്രോൺ.കൺട്രോൾ റൂമുകളും പൂർണ സജ്ജമായില്ല
എഐ ക്യാമറ ഇടപാടിൽ എസ്ആര്‍ഐടി ഉണ്ടാക്കിയ ഉപകരാര്‍ പുറംകരാര്‍ വ്യവസ്ഥകളെ കുറിച്ച് വ്യക്തമായ അറിവുണ്ടായിരുന്നെന്ന് തുറന്ന് സമ്മതിച്ച് കെൽട്രോൺ. വിവാദങ്ങൾക്കൊടുവിൽ ടെണ്ടര്‍ ഇവാലുവേഷൻ റിപ്പോര്‍ട്ടും എസ്ആര്‍ഐടി സമര്‍പ്പിച്ച ഉപകരാര്‍ വിശദാംശങ്ങളും കെൽട്രോൺ ഇന്നലെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പ്രസാഡിയോയും ട്രോയ്ലും പദ്ധതി നിര്‍വ്വഹണത്തിൽ പ്രധാന പങ്കാളികളെന്ന് വ്യക്തമാക്കുന്നതാണ് എസ്ആര്‍ഐടി സമര്‍പ്പിച്ച ഉപകരാര്‍ രേഖ.