• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, November 10, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ട്രോളിങ് നിരോധനം: സുരക്ഷ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി സജി ചെറിയാൻ

by Web Desk 04 - News Kerala 24
June 11, 2023 : 8:00 pm
0
A A
0
ട്രോളിങ് നിരോധനം: സുരക്ഷ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി സജി ചെറിയാൻ

തൃശൂർ: സംസ്ഥാനത്ത് 52 ദിവസത്തെ ട്രോളിങ് നിരോധനകാലത്ത് എല്ലാ സുരക്ഷാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും മത്സ്യത്തൊഴിലാളികൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. മമ്മിയൂർ ലിറ്റിൽ ഫ്ളവർ കോൺവെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി .എല്ലാ തീരദേശ ജില്ലയിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ മെയ് 15 മുതൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.

ട്രോളിങ് നിരോധന സമയത്ത് കടൽ രക്ഷാപ്രവർത്തനങ്ങൾക്കും കടൽ പെട്രോളിങ്ങിനുമായി ഒമ്പത് തീരദേശ ജില്ലകളിലായി 20 സ്വകാര്യ ബോട്ടുകളും അഞ്ച് ഫൈബർ ബോട്ടുകളും വാടകയ്ക്ക് എടുക്കുകയും ആവശ്യമായ സംവിധാനങ്ങളെല്ലാം ഏർപ്പെടുത്തിയിട്ടുമുണ്ട്. വിഴിഞ്ഞം, വൈപ്പിൻ, ബേപ്പൂർ എന്നീ ഫിഷറീസ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് മൂന്ന് മറൈൻ ആംബുലൻസുകളുമുണ്ട്. കൂടാതെ അധിക സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.

ട്രോളിങ് നിരോധന കാലയളവിൽ തൊഴിൽ നഷ്ടപ്പെടുന്ന യന്ത്രവൽകൃത മത്സ്യബന്ധനയാനങ്ങളിലെ മത്സ്യത്തൊഴിലാളികൾക്കും തൊഴിലാളികൾക്കും പീലിങ് തൊഴിലാളികൾക്കും സൗജന്യ റേഷൻ ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അതോടൊപ്പം സമ്പാദ്യ സമാശ്വാസ പദ്ധതി തുക ഗഡുക്കളായി അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.

ഗോവയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്പോർട്സിൽ പരിശീലനം പൂർത്തിയാക്കിയ 83 മത്സ്യത്തൊഴിലാളി യുവാക്കളെ കടൽ സുരക്ഷാ സേനാംഗങ്ങളായി എല്ലാ ഹാർബറുകളിലും രക്ഷാപ്രവർത്തനങ്ങൾക്ക് വേണ്ടി നിയോഗിച്ചു. എല്ലാ ഹാർബറുകളിലും ഇതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. കടൽ പെട്രോളിനും കടൽ രക്ഷാപ്രവർത്തനങ്ങൾക്കും ആവശ്യമായ തുക ഒമ്പത് തീരദേശ ജില്ലകൾക്കും അനുവദിച്ചു. 2022ലെ ട്രോളിങ് നിരോധനം നടപ്പാക്കാൻ സ്വീകരിച്ച നടപടികൾ അതേ രീതിയിൽ കൂടുതൽ കാര്യക്ഷമമായി ഈ വർഷവും നടപ്പിലാക്കും. ഫിഷറീസ് വകുപ്പിന്റെയും മറൈൻ എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെയും നേതൃത്വത്തിൽ തുടർച്ചയായി കടൽ പെട്രോളിങ് നടത്തി സ്ഥിതിഗതികൾ വിലയിരുത്തുന്നതിനും വിവരങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനുമുള്ള സംവിധാനങ്ങൾ സ്വീകരിച്ചെന്നും മന്ത്രി പറഞ്ഞു.

ട്രോൾ ബാൻ കാലയളവിൽ കടൽ രക്ഷാപ്രവർത്തനങ്ങൾ വേണ്ടി വരുമ്പോൾ ഫിഷറീസ് വകുപ്പ് മറൈൻ എൻഫോർസ്മെൻ്റ്, കോസ്റ്റൽ പോലീസ് എന്നിവ ഏകോപനത്തോടെ പ്രവർത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു. അടിയന്തര സാഹചര്യത്തിൽ രക്ഷാപ്രവർത്തനം നടത്താൻ ഇന്ത്യൻ നേവി ഇന്ത്യൻ കോസ്റ്റ് ഗാർഡ് എന്നിവർ സജ്ജരാകുവാൻ നിർദ്ദേശം നൽകിയെന്നും മന്ത്രി പറഞ്ഞു.

ജില്ലാ തലത്തിൽ ട്രോളിങ് നിരോധനം നടപ്പാക്കുന്നതിനായി ജില്ലാ കളക്ടർമാരുടെ അധ്യക്ഷതയിൽ ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥരുടെയും മത്സ്യമേഖലയിലെ വിവിധ ട്രേഡ് യൂണിയൻ നേതാക്കളുടെയും മീറ്റിങ് ജില്ലാതലത്തിൽ വിളിച്ചുകൂട്ടി ട്രോൾ ബാൻ വിജയിപ്പിക്കുന്നതിന് ആവശ്യമായ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. അന്യസംസ്ഥാന ബോട്ടുകൾ കേരളതീരം വിട്ടുപോയി എന്ന് ഉറപ്പാക്കി. ഹാർബറുകളിലും ലാൻഡിങ് സെന്ററുകളിലും പ്രവർത്തിക്കുന്ന ഡീസൽ ബങ്കുകൾ അടച്ചുപൂട്ടാൻ നിർദ്ദേശം നൽകി. ഇൻബോർഡ് വള്ളങ്ങൾക്ക് ഡീസൽ ലഭ്യമാക്കുന്നതിന് അതാത് ജില്ലകളിലെ മത്സ്യഫെഡിന്റെ തെരഞ്ഞെടുത്ത ഡീസൽ ബങ്കുകൾ തുറന്നു പ്രവർത്തിക്കാൻ അനുവാദം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കടൽ സുരക്ഷയുടെയും തീര സുരക്ഷയുടെയും ഭാഗമായി കടലിൽ പോകുന്ന എല്ലാ മത്സ്യത്തൊഴിലാളികളും ആധാർ കാർഡ്, ലൈഫ് ജാക്കറ്റ്, ലൈഫ് ബോയ്, കമ്മ്യൂണിക്കേഷൻ ഉപകരണങ്ങൾ എന്നിവ കൈയിൽ കരുതണം. ആയത് യാനഉടമകൾ ഉറപ്പാക്കണം. ഏകീകൃത കളർ കോഡിങ് നടത്തിയിട്ടില്ലാത്ത ബോട്ടുകൾ ഈ ട്രോൾ ബാൻ കാലയളവികൾ തന്നെ അടിയന്തിരമായി കളർ കോഡിങ് നടത്തണം. ഫിഷറീസ് ജില്ലാ ഓഫീസർമാർ അത് പരിശോധിച്ചു ഉറപ്പുവരുത്തണമെന്നും മന്ത്രി പറഞ്ഞു.

മറൈൻ എൻഫോഴ്സ്‌മെന്റിന്റെ പ്രവർത്തനങ്ങൾക്ക് ട്രോൾ ബാൻ കാലയവിൽ കൂടുതൽ പോലീസുകാരുടെ സേവനം ആവശ്യമായി വന്നാൽ ജില്ലാ ഫിഷറീസ് ഓഫീസർമാർ ആവശ്യപ്പെടുന്ന മുറയ്ക്ക് അനുവദിക്കാൻ ജില്ലാ പോലീസ് മേധാവികൾക്ക് നിർദ്ദേശം നൽകി. ട്രോളിങ് നിരോധനം ലംഘിക്കുന്ന ട്രോൾ ബോട്ടുകൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കും. ട്രോൾ ബാൻ കാലയളവിൽ ഇൻബോർഡ് വള്ളങ്ങൾക്കൊപ്പം ഒരു കാരിയർ വള്ളം മാത്രമേ അനുവദിക്കൂ എന്നും ഇത് ലംഘിക്കുന്നവർക്കെതിരെ മറൈൻ എൻഫോഴ്സ്മെന്റ് ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

മത്സ്യസമ്പത്ത് സുസ്ഥിരമായി നിലനിർത്തുന്നതിനും ശാസ്ത്രീയമായ മത്സ്യബന്ധനം ഉറപ്പാക്കുന്നതിനുമാണ് ട്രോളിങ് നിരോധനം നടപ്പാക്കി വരുന്നത്. 2007ലെ ഉപരിതല മത്സ്യബന്ധന നിയന്ത്രണ (സംരക്ഷണ) ആക്ട് നിലവിലുള്ളതിനാൽ സംസ്ഥാന തീരക്കടലിൽ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ഉപരിതല മത്സ്യബന്ധനം നടത്തുന്നതിന് തടസ്സമില്ല. എന്നാൽ കേന്ദ്ര സർക്കാർ പശ്ചിമതീരത്ത് ഇ ഇ സെഡിൽജൂൺ ഒന്ന് മുതൽ ജൂലൈ 31 വരെ 61 ദിവസം നോൺ മോട്ടോറൈസ്ഡ് യാനങ്ങൾ ഒഴികെയുള്ളവക്ക് മത്സ്യബന്ധനത്തിന് സമ്പൂർണ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. 1988 മുതലാണ് സംസ്ഥാന സർക്കാർ ട്രോളിങ് നിരോധനം നടപ്പാക്കി വരുന്നത്. വർഷക്കാലത്താണ് ഏറെ മത്സ്യങ്ങളും പ്രജനനം നടത്തുന്നത്. തെക്കു പടിഞ്ഞാറൻ മൺസൂൺ കാലം ഇതിന് വളരെ അനുയോജ്യമായ സമയമാണ്. ട്രോളിങ് വഴി മത്സ്യമുട്ടകളും മത്സ്യകുഞ്ഞുങ്ങളും തള്ളമത്സ്യങ്ങളും നശിപ്പിക്കപ്പെടുമെന്നതിനാൽ മത്സ്യസമ്പത്ത് സുസ്ഥിരമായി നിലനിർത്തുന്നതിനാണ് ട്രോളിങ് നിർത്തുന്നത്.

വാർത്തസമ്മേളനത്തിൽ എൻ.കെ. അക്ബർ എം.എൽ.എ, ഗുരുവായൂർ നഗരസഭ ചെയർമാൻ എം. കൃഷ്ണദാസ്, മത്സ്യ ബോർഡ് ചെയർമാൻ കൂട്ടായി ബഷീർ തുടങ്ങിയവർ പങ്കെടുത്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ക്ഷേത്രങ്ങളും ദൈവങ്ങളും ബി.ജെ.പിയുടെ സ്വകാര്യ സ്വത്തല്ലെന്ന് ഡി.കെ. ശിവകുമാര്‍

Next Post

മാലിന്യം തള്ളൽ: 18 കേസുകൾ കൂടി രജിസ്റ്റർ ചെയ്തു

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
മാലിന്യം തള്ളൽ: 18 കേസുകൾ കൂടി രജിസ്റ്റർ ചെയ്തു

മാലിന്യം തള്ളൽ: 18 കേസുകൾ കൂടി രജിസ്റ്റർ ചെയ്തു

കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്; ‌ആശുപത്രിയിൽ

കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്; ‌ആശുപത്രിയിൽ

കുടുംബ തർക്കത്തെ തുടർന്ന് വെടിവെപ്പ്: രണ്ട് മരണം, ഒരാൾക്ക് ഗുരുതര പരിക്ക്

കുടുംബ തർക്കത്തെ തുടർന്ന് വെടിവെപ്പ്: രണ്ട് മരണം, ഒരാൾക്ക് ഗുരുതര പരിക്ക്

സര്‍വ്വകലാശാലകള്‍ ആഗോളമാറ്റങ്ങള്‍ക്കനുസരിച്ച് മാറണം – മുഖ്യമന്ത്രി

'ഇന്നല്ലെങ്കിൽ നാളെ സിൽവർ ലൈനിന് അം​ഗീകാരം കിട്ടുക തന്നെ ചെയ്യും'; ലോക കേരള സഭയിൽ മുഖ്യമന്ത്രി

പാളത്തിൽ തലവെച്ച് കിടന്നയാളെ ട്രെയിൻ തട്ടുന്നതിന് നിമിഷങ്ങൾക്ക് മുമ്പ് രക്ഷിച്ച് വനിതാ പൊലീസ്

പാളത്തിൽ തലവെച്ച് കിടന്നയാളെ ട്രെയിൻ തട്ടുന്നതിന് നിമിഷങ്ങൾക്ക് മുമ്പ് രക്ഷിച്ച് വനിതാ പൊലീസ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In