കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ വിചാരണ നടപടികള്‍ അന്തിമ ഘട്ടത്തില്‍. കേസിലെ അന്തിമവാദം നാളെ ആരംഭിക്കും. വാദം പൂര്‍ത്തിയാക്കാന്‍ രണ്ടാഴ്ച സമയം വേണമെന്ന് പ്രൊസിക്യൂഷന്‍ ആവശ്യപ്പെടും. അന്തിമ വാദത്തിന്റെ നടപടിക്രമങ്ങള്‍ ഒരുമാസം കൊണ്ട് പൂര്‍ത്തിയാക്കിയേക്കാനാണ് സാധ്യത. അന്തിമവാദം പൂർത്തിയായാൽ കേസ് വിധി പറയാൻ മാറ്റും. അഞ്ച് ദിവസങ്ങള്‍ കൊണ്ടാണ് പ്രതിഭാഗത്തിന്റെ സാക്ഷിവിസ്താരം പൂര്‍ത്തിയാക്കിയത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് കേസിന്റെ വിഹരണ നടപടികൾ എല്ലാം ഉണ്ടായത്. 2018 മാർച്ച് 8നാണ് കേസിന്റെ വിചാരണ നടപടികൾ ആരംഭിച്ചതും. 2017 ഫെബ്രുവരി 17-ന് രാത്രി നടിക്കെതിരെ അതിക്രമം ഉണ്ടായത്. നടിയുടെ വാഹനത്തിൽ ബലമായി കയറിക്കൂടിയ അക്രമികൾ നടിയെ ഉപദ്രവിക്കുകയായിരുന്നു. ദിലീപ് ഉൾപ്പെടെ 10 പ്രതികളാണ് കേസിൽ ഉള്ളത്.