തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കാനുള്ള ശ്രമത്തിനിടയില്‍ ജീവന്‍ നഷ്ടമായ ജോയ് എന്ന തൊഴിലാളിക്ക് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
തലസ്ഥാനത്തെ നിവാസികളെ മാത്രമല്ല, കേരളീയരെയെല്ലാം സങ്കടത്തില്‍ മുക്കുന്നതാണ് ജോയിയുടെ ദയനീയമായ മരണം. മാലിന്യം അടിഞ്ഞു കൂടിയ തോട്ടില്‍ അത് നീക്കം ചെയ്യുന്നതിനുള്ള ശ്രമകരമായ ദൗത്യത്തില്‍ ഏര്‍പ്പെട്ടിരിക്കെയാണ് ജോയി ഒഴുക്കില്‍പ്പെട്ട് മരിച്ചത്. അതീവ ദുര്‍ഘടമായ സാഹചര്യത്തിലും ദുര്‍ഗന്ധം വമിക്കുന്ന മലിന ജലത്തില്‍ രണ്ടു ദിവസം രക്ഷാ പ്രവര്‍ത്തനം നടത്തിയ ഫയര്‍ഫോഴ്‌സ്, സ്‌കൂബാ ടീം, നേവി, ശുചീകരണത്തൊഴിലാളികള്‍ തുടങ്ങി എല്ലാവരെയും എത്ര അഭിനന്ദിച്ചാലും അധികമല്ല.
ജോയിയുടെ മരണം എല്ലാവരുടയും കണ്ണ് തുറപ്പിക്കണം. അധികാരത്തര്‍ക്കം നടത്തി കൈ ഒഴിയാതെ സംസ്ഥാന സര്‍ക്കാരും കോര്‍പ്പറേഷനും റെയില്‍വേയും കൈകോര്‍ത്ത് മാലിന്യം നിര്‍മ്മാര്‍ജനം ചെയ്യുകയാണ് വേണ്ടത്. അതിനുള്ള ഇച്ഛാശക്തി എല്ലാവരും കാണിക്കണം. അപ്പോഴേ ജോയിയുടെ ജീവത്യാഗത്തിന് അര്‍ത്ഥമുണ്ടാകൂ. ഇനിയും ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കട്ടെ.
ജോയിയുടെ കുടുംബത്തിന് എല്ലാ സഹായങ്ങളും എത്തിക്കണം.രക്ഷാ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവര്‍ക്കം ഉചിതമായ പാരിതോഷികം നല്‍കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.