ത്രിപുര: രഥയാത്രയ്ക്കിടെ വൈദ്യുതാഘാതമേറ്റ് 6 മരണം. ത്രിപുരയിലെ ഉനകോട്ടി ജില്ലയിലാണ് സംഭവം. ഇരുമ്പ് കൊണ്ട് നിര്‍മ്മിച്ച രഥം വൈദ്യുതി ലൈനില്‍ തട്ടി 6 പേര് മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബുധനാഴ്ചയായിരുന്നു സംഭവം നടന്നത്. പ്രാഥമിക കണക്കുകള്‍ പ്രകാരം ജീവന് നഷ്ടപ്പെട്ടവരില്‍ രണ്ട് കുട്ടികളും ഉള്‍പ്പെടുന്നുണ്ട്. ഉനകോട്ടിയിലെ ചൗമുഹാനി മേഖലയില്‍ ഘോഷയാത്ര പുറപ്പെടുന്നതിനിടെയാണ് അപകടം. രഥത്തിനും തീപിടിച്ചതിനെ തുടര്‍ന്നാണ് അപകടമുണ്ടായത്.