• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 12, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ഉച്ചത്തിൽ പാട്ടുവച്ചു, ശേഷം അമ്മയെ, മുത്തച്ഛനെ, സഹോദരിയെ, ബന്ധുവിനെ വെട്ടിക്കൊന്നു കുഴിച്ചുമൂടി 17-കാരൻ

by Web Desk 04 - News Kerala 24
November 6, 2022 : 10:32 pm
0
A A
0
ഉച്ചത്തിൽ പാട്ടുവച്ചു, ശേഷം അമ്മയെ, മുത്തച്ഛനെ, സഹോദരിയെ, ബന്ധുവിനെ വെട്ടിക്കൊന്നു കുഴിച്ചുമൂടി 17-കാരൻ

ധലാ: ത്രിപുരയിലെ ധലായിൽ അമ്മയെയും അനുജത്തിയേയും അപ്പൂപ്പനെയും ബന്ധുവിനെയും 17കാരൻ വെട്ടിക്കൊന്ന് കുഴിച്ചുമൂടി. ഉറങ്ങി കിടക്കുകയായിരുന്നവരെയാണ് കൊലപ്പെടുത്തിത്. മണിക്കൂറുകൾക്കുള്ളിൽ പ്രതി പിടിയിലായി. ശനിയാഴ്ച രാത്രി വൈകിയാണ് കുട്ടി ഉറങ്ങിക്കിടക്കുകയായിരുന്ന മുത്തച്ഛൻ (70), അമ്മ (32), 10 വയസുകാരിയായ സഹോദരി, ബന്ധുവായ മറ്റൊരു സ്ത്രീ (42) എന്നിവരെ കോടാലി ഉപയോഗിച്ച് കൊലപ്പെടുത്തിയത്.

നാലുപേരെയും കൊലപ്പെടുത്തിയ ശേഷം, കുട്ടി അവരുടെ വീടിന് പിന്നിലെ സെപ്റ്റിക് ടാങ്കിനായി എടുത്ത കുഴിയിൽ മൃതദേഹങ്ങൾ കുഴിച്ചിടുകയുമായിരുന്നു. ബസ് കണ്ടക്ടറായ കുട്ടിയുടെ പിതാവ് ഹരാധൻ ദേബ് അർധരാത്രിയോടെ വീട്ടിലെത്തിയപ്പോൾ മൃതദേഹം കണ്ടെത്തുകയും പൊലീസിൽ അറിയിക്കുകയുമായിരുന്നു എന്ന് പൊലീസിനെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.

ദേബ് വീട്ടിലെത്തിയപ്പോൾ എല്ലായിടത്തും രക്തം ചിതറി തെറിച്ച് കിടക്കുന്നതാണ് കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. പ്രതിയായ 17- കാരൻ നേരത്തെ സ്വന്തം വീട്ടിൽ മോഷണം നടത്തിയിട്ടുണ്ട്. ഉറ്റവരെ കൊല്ലുമ്പോഴും, അവരുടെ നിലവിള പുറത്തു കേൾക്കാതിരിക്കാൻ പ്രതി ഉച്ചത്തിൽ പാട്ട് വച്ചിരുന്നതായും പൊലീസ് പറയുന്നു. കുട്ടി കമ്പ്യൂട്ടർ ഗെയിമിന് അടിമയാണെന്നും ഓൺലൈൻ ഗെയിമിനായാണ് വീട്ടിൽ നിന്ന് പണം മോഷ്ടിച്ചിരുന്നത്. പ്രതി ടെലിവിഷനും അടിമയാണെന്നും ക്രൈം ഇൻവെസ്റ്റിഗേഷൻ ഷോകൾ താൽപര്യപൂർവം ആസ്വദിച്ചിരുന്നതായും പിതാവിന്റെയും നാട്ടുകാരുടെയും മൊഴി ഉദ്ധരിച്ച് പൊലീസ് പറഞ്ഞു.

ശനിയാഴ്ച കൊലപാതകം നടത്തിയ ശേഷം കാണാതായ പ്രതിയ ഞായറാഴ്ച പുലർച്ചയോടെ പൊലീസ് പിടികൂടുകയായിരുന്നു. സമീപത്തെ ചന്തയിൽ നിന്നാണ് 17-കാരനെ പൊലീസ് പിടികൂടിയത്. കുട്ടിയെ ചോദ്യം ചെയ്തു വരികയാണെന്നും മറ്റാർക്കെങ്കിലും കുറ്റകൃത്യത്തിൽ പങ്കുണ്ടോ എന്നതടക്കം പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

എംബിഎ വിദ്യാര്‍ഥി, മരുന്ന് കമ്പനി ഉടമയുടെ മകന്‍; ഹാഷിഷ് ഓയില്‍ ചേര്‍ത്ത ചോക്ലേറ്റ് വില്‍പ്പനയക്ക് അറസ്റ്റില്‍

Next Post

വെറും വയറ്റില്‍ കട്ടന്‍ ചായ കുടിച്ചാല്‍ സംഭവിക്കുന്നത്?

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
വെറും വയറ്റില്‍ കട്ടന്‍ ചായ കുടിച്ചാല്‍ സംഭവിക്കുന്നത്?

വെറും വയറ്റില്‍ കട്ടന്‍ ചായ കുടിച്ചാല്‍ സംഭവിക്കുന്നത്?

ബഹ്റൈൻ സന്ദര്‍ശനം പൂര്‍ത്തിയാക്കി മാര്‍പാപ്പ മടങ്ങി

ബഹ്റൈൻ സന്ദര്‍ശനം പൂര്‍ത്തിയാക്കി മാര്‍പാപ്പ മടങ്ങി

വനിതാ പഞ്ചായത്ത്‌ അംഗത്തെ വഴിയിൽ തടഞ്ഞ് നിർത്തി അസഭ്യം പറഞ്ഞു; രണ്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

വനിതാ പഞ്ചായത്ത്‌ അംഗത്തെ വഴിയിൽ തടഞ്ഞ് നിർത്തി അസഭ്യം പറഞ്ഞു; രണ്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഗവർണർക്കെതിരെ സമരപരമ്പരയുമായി എല്‍ഡിഎഫ്, വീടുകളില്‍ പ്രചാരണം, ഒരുലക്ഷംപേര്‍ പങ്കെടുക്കുന്ന രാജ്ഭവന്‍ ഉപരോധം

വിശദീകരണത്തിന് ​ഗവർണർ വിസിമാർക്ക് അനുവദിച്ച സമയപരിധി ഇന്ന് അവസാനിക്കും

പിഎസ്‍സിയുടെ പരിധിയില്‍ വരാത്ത നിയമനങ്ങൾ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് വഴിയാകണമെന്ന ഉത്തരവ് നടപ്പായില്ല

പിഎസ്‍സിയുടെ പരിധിയില്‍ വരാത്ത നിയമനങ്ങൾ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് വഴിയാകണമെന്ന ഉത്തരവ് നടപ്പായില്ല

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In