നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് മുരിങ്ങയില. പ്രോട്ടീൻ, കാത്സ്യം, അയേണ്‍, വിറ്റാമിൻ ബി6, വിറ്റാമിൻ സി, വിറ്റാമിൻ എ, ഇരുമ്പ്, അമിനോ അസിഡുകള്‍ തുടങ്ങിയ അവശ്യ പോഷകങ്ങളും ഇവയില്‍ അടങ്ങിയിരിക്കുന്നു. ആന്‍റി ഓക്സിഡന്‍റുകളുടെ കലവറയാണ് മുരിങ്ങയില. ഒപ്പം ആന്‍റി- ഇൻഫ്ലമേറ്ററി സ്വഭാവമുള്ളതിനാലും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് മുരിങ്ങയില ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. മുരിങ്ങയില കൊണ്ടുള്ള പാക്കുകള്‍ മുഖത്ത് പുരട്ടുന്നത് ചര്‍മ്മം തിളങ്ങാനും സഹായിക്കും. മുരിങ്ങയില കൊണ്ടുള്ള ചില ഫേസ് പാക്കുകളെ പരിചയപ്പെടാം…
- ഒന്ന്…
- ഒരു ടേബിള്‍ സ്പൂണ്‍ മുരിങ്ങയില പൊടിച്ചതിലേയ്ക്ക് രണ്ട് ടേബിള്‍ സ്പൂണ്‍ തേന്‍ ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. മുഖം തിളങ്ങാന്‍ ഈ പാക്ക് സഹായിക്കും.
- രണ്ട്…
- ഒരു ടേബിള്‍ സ്പൂണ്‍ മുരിങ്ങയില പൊടിച്ചതിലേയ്ക്ക് രണ്ട് ടേബിള്‍ സ്പൂണ്‍ ഓട്സും ഒരു ടേബിള്‍ സ്പൂണ്‍ തേനും ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. കരുവാളിപ്പ് മാറ്റാനും മുഖം തിളങ്ങാനും ഈ പാക്ക് നല്ലതാണ്.
- മൂന്ന്…
- ഒരു ടേബിള്‍ സ്പൂണ്‍ മുരിങ്ങയില പൊടിച്ചതിലേയ്ക്ക് ഒരു ടേബിള്‍ സ്പൂണ്‍ അവക്കാഡോ പള്‍പ്പ് ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. മുഖം സുന്ദരമാകാന്‍ ഈ പാക്ക് സഹായിച്ചേക്കാം.
- നാല്…
- ഒരു ടേബിള്‍ സ്പൂണ്‍ മുരിങ്ങയില പൊടിച്ചതിലേയ്ക്ക് ഒരു ടേബിള്‍ സ്പൂണ്‍ മുള്‍ട്ടാണി മിട്ടിയും കുറച്ച് റോസ് വാട്ടറും ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. ഈ പാക്കും മുഖം തിളങ്ങാന്‍ നല്ലതാണ്.
ശ്രദ്ധിക്കുക: അലർജി സംബന്ധമായ പ്രശ്നങ്ങളില്ലെന്ന് ഉറപ്പാക്കാൻ പാക്കുകളും സ്ക്രബുകളും ഉപയോഗിക്കുന്നതിന് മുമ്പ് പാച്ച് ടെസ്റ്റ് ചെയ്യുക. അതുപോലെ തന്നെ ഒരു ഡോക്ടറെ ‘കൺസൾട്ട്’ ചെയ്തതിന് ശേഷം മാത്രം മുഖത്ത് പരീക്ഷണങ്ങള്‍ നടത്തുന്നതാണ് ഉത്തമം.