പണ്ടുകാലം മുതൽക്കെ ആയുർവേദത്തിന്‍റെ പിന്മുറക്കാരാണ് നമ്മൾ മലയാളികൾ. ആയുർവേദത്തിലെ ചികിത്സാരീതികൾ എല്ലാം തന്നെ പൊതുവേ പാർശ്വഫലങ്ങളില്ലാത്ത ഒന്നായി കണക്കാക്കിയിരിക്കുന്നു. ഇത്തരത്തിൽ ഒട്ടനവധി ചര്‍മ്മ പ്രശ്നങ്ങള്‍ക്ക് നാം ആയുർവേദ ചികിത്സാവിധികൾ പരീക്ഷിക്കാറുണ്ട്.
നമ്മുടെ ശരീരത്തിൽ പ്രായത്തിന്‍റെ ആദ്യസൂചനകൾ നൽകുന്ന അവയവങ്ങളിലൊന്ന് ചർമ്മമാണ്. പ്രായമാകുന്നതിനനുസരിച്ച് ചർമ്മത്തിന്‍റെ ഘടനയിലും മാറ്റംവരുന്നു. ഇത് ചര്‍മ്മത്തില്‍ ചുളിവുകളും വരകളും വീഴ്ത്താൻ ഇടയാക്കുന്നു. പ്രായം തോന്നിക്കുന്നതിൽ ചർമ്മ സംരക്ഷണം പ്രധാനഘടകമാണ്. ചർമ്മത്തിന്‍റെ ആരോഗ്യവും ഉന്മേഷവും വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ആയുർവേദ പ്രതിവിധികൾ ഞങ്ങൾ ചർച്ച ചെയ്യുന്നു.
ചർമ്മത്തിന്‍റെ വാർദ്ധക്യം മന്ദഗതിയിലാക്കാൻ സഹായിക്കുന്ന ചില ആയുർവേദ പരിഹാരങ്ങളെ കുറിച്ചറിയാം…
1. ത്രിഫല
ചർമ്മത്തിന്‍റെ ആരോഗ്യം ഉൾപ്പെടെ വിവിധ ആവശ്യങ്ങൾക്കായി ആയുർവേദത്തിൽ സാധാരണയായി ഉപയോഗിക്കുന്ന ഒന്നാണ് ത്രിഫല. പേര് സൂചിപ്പിക്കുന്നതുപോലെ മൂന്ന് തരം ഫലങ്ങൾ ചേർന്നതാണ് ത്രിഫില – നെല്ലിക്കാ, താന്നിക്ക, കടുക്ക എന്നിവയാണ് ഈ മൂന്ന് ഔഷധ ഫലങ്ങൾ. ത്രിഫല ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമാണ്. ഇത് പ്രായമാകുന്നതിന് കാരണമാകുന്ന ഫ്രീ റാഡിക്കലുകളെ ചെറുക്കാൻ സഹായിക്കുന്നു.
2. മഞ്ഞൾ
മഞ്ഞളിന്‍റെ ഔഷധ ഗുണങ്ങൾ എല്ലാവര്‍ക്കും അറിയാം. ചർമ്മത്തിന്റെ ആരോഗ്യത്തിനായി പണ്ടുമുതലേ മഞ്ഞള്‍ ഉപയോഗിക്കുന്നു. മഞ്ഞളിലെ കുർക്കുമിന് ശക്തമായ ആന്‍റി ഇൻഫ്ലമേറ്ററി, ആന്‍റി ഓക്‌സിഡന്റ് ഗുണങ്ങളുണ്ട്. ഇവ ചർമ്മത്തിന് കേടുപാടുകൾ സംഭവിക്കുന്നത് തടയാൻ സഹായിക്കുന്നു.
3. നെയ്യ്
ചർമ്മത്തിന്‍റെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് ആയുർവേദത്തിൽ സാധാരണയായി ഉപയോഗിക്കുന്ന ഒന്നാണ് നെയ്യ്. ആന്‍റി ഓക്‌സിഡന്റുകളാൽ സമ്പന്നമായ നെയ്യ് ചർമ്മത്തെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാനും അതിന്റെ സ്വാഭാവിക തിളക്കം വീണ്ടെടുക്കാനും സഹായിക്കുന്നു. ചർമ്മത്തെ പോഷിപ്പിക്കാൻ സഹായിക്കുന്ന അവശ്യ ഫാറ്റി ആസിഡുകളും ഇതിൽ അടങ്ങിയിട്ടുണ്ട്.
4. കറ്റാര്‍വാഴ
വിവിധ ത്വക്ക് രോഗങ്ങൾക്കുള്ള ഒരു ആയുർവേദ പ്രതിവിധിയാണ് കറ്റാർവാഴ. കറ്റാർവാഴയിൽ കൊളാജൻ ഉൽപാദനത്തെ പ്രോത്സാഹിപ്പിക്കുന്ന സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്, ഇത് ചർമ്മത്തിന്റെ ഇലാസ്തികത മെച്ചപ്പെടുത്താനും ചുളിവുകൾ കുറയ്ക്കാനും സഹായിക്കുന്നു.
5. വേപ്പ്
ചർമ്മത്തിന്‍റെ ആരോഗ്യം ഉൾപ്പെടെ വിവിധ ആവശ്യങ്ങൾക്കായി ആയുർവേദത്തിൽ സാധാരണയായി ഉപയോഗിക്കുന്ന ഒന്നാണ് വേപ്പ്. ആന്‍റി ബാക്ടീരിയൽ, ആന്‍റി ഫംഗൽ, ആന്‍റി – ഇൻഫ്ലമേറ്ററി ഗുണങ്ങൾ വേപ്പിലുണ്ട്, ഇത് വിവിധ ചർമ്മരോഗങ്ങളെ തടയാന്‍ സഹായിക്കുന്നു. കൊളാജൻ ഉൽപാദനം പ്രോത്സാഹിപ്പിക്കുന്നതിനും ചർമ്മത്തിന്‍റെ ഇലാസ്തികത മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്ന സംയുക്തങ്ങളും ഇതിൽ അടങ്ങിയിരിക്കുന്നു.
6. അശ്വഗന്ധ
ചർമ്മത്തിന്‍റെ ആരോഗ്യം ഉൾപ്പെടെ വിവിധ ആവശ്യങ്ങൾക്കായി ആയുർവേദത്തിൽ സാധാരണയായി ഉപയോഗിക്കുന്ന ഒരു ഔഷധസസ്യമാണ് അശ്വഗന്ധ. അശ്വഗന്ധയ്ക്ക് ആന്‍റി- ഇൻഫ്ലമേറ്ററി, ആന്‍റി ഓക്‌സിഡന്റ് ഗുണങ്ങളുണ്ട്, ഇത് ചർമ്മത്തിന് കേടുപാടുകൾ സംഭവിക്കുന്നത് തടയാനും ചര്‍മ്മത്തിലെ പ്രായമാകുന്നതിന്‍റെ സൂചനകളെ മന്ദഗതിയിലാക്കാനും സഹായിക്കുന്നു.
7. റോസ് വാട്ടർ
റോസ് വാട്ടറിന് ആന്‍റി- ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്, ഇത് ചർമ്മത്തെ ശാന്തമാക്കാന്‍ സഹായിക്കുന്നു. ചർമ്മത്തെ സംരക്ഷിക്കാൻ സഹായിക്കുന്ന ആന്‍റി ഓക്‌സിഡന്റ് ഗുണങ്ങളും ഇതിന് ഉണ്ട്.