യൂട്യൂബ് തുറക്കുമ്പോള്‍ ഹോം പേജില്‍ വീഡിയോകള്‍ ഒന്നും കാണാതെ വരുന്നുണ്ടോ? എന്നാല്‍ അമ്പരപ്പെടേണ്ട യൂട്യൂബിന്റെ പുതിയ അപ്‌ഡേഷന്റെ ഭാഗാമണിത്. വാച്ച് ഹിസ്റ്ററി ഓഫാക്കുന്നവരാണേല്‍ നിങ്ങള്‍ക്ക് ഇനി മുതല്‍ യൂട്യൂബ് ഹോം പേജില്‍ വീഡിയോ റെക്കമെന്റേഷന്‍ നല്‍കില്ല. നമ്മുടെ വാച്ച് ഹിസ്റ്ററി അനുസരിച്ചാണ് യൂട്യൂബ് അതിന്റെ ഹോം പേജില്‍ വീഡിയോകള്‍ റെക്കമെന്റേഷന്‍ നല്‍കാറുള്ളത്. എന്നാല്‍ വാച്ച് ഹിസ്റ്ററി ഓഫാക്കുമ്പോള്‍ റെക്കമെന്റേഷന്‍ നല്‍കാന്‍ യൂട്യൂബിന് കഴിയില്ല. ഇങ്ങനെയാണ് നിങ്ങളുടെ യൂട്യൂബ് എങ്കില്‍ ഹോംപേജില്‍ സെര്‍ച്ച് ബാറും പ്രൊഫൈല്‍ ചിത്രവും മാത്രമായിരിക്കും ഉണ്ടാവുക.
അതായത് വാച്ച് ഹിസ്റ്ററി യൂട്യൂബിനും അതുപോലെ യൂസര്‍മാര്‍ക്കും ഏറെ പ്രധാനമാണെന്നാണ് ചുരുക്കം. എന്നാല്‍ പുതിയ അപ്‌ഡേഷനില്‍ യൂട്യൂബ് വിശദീകരണവും നല്‍കിയിട്ടുണ്ട്. വീഡിയോ റെക്കമെന്റേഷനുകളുടെ ശല്യമില്ലാതെ ഉപയോക്താക്കള്‍ക്ക് അവര്‍ കാണാന്‍ ആഗ്രഹിക്കുന്ന ഉള്ളടക്കം തിരയാനും സബ്‌സ്‌ക്രൈബ് ചെയ്ത ചാനലുകളിലേക്ക് എളുപ്പം പോകാനും പുതിയമാറ്റം സഹായകരമാകുമെന്നാണ് യൂട്യൂബ് പറയുന്നത്. എന്നാല്‍ ഹോം പേജ് ശൂന്യമായി കിടക്കുന്നത് നിങ്ങള്‍ക്ക് അസ്വസ്ഥതയുണ്ടാക്കുന്നുണ്ടെങ്കില്‍ ക്രമീകരണം മാറ്റാവുന്നതാണ്. പുതിയ അപ്‌ഡേഷന്‍ യൂട്യൂബ് ആരംഭിച്ചുകഴിഞ്ഞു. എല്ലാ ഉപയോക്താക്കളിലേക്കും ഇത് ഉടന്‍ എത്തിച്ചേരും. ഈ ഫീച്ചര്‍ യൂട്യൂബിന്റെ പുതിയ കാഴ്ചാനുഭവത്തിന്റെ ഭാഗമാണ്, ഭാവിയില്‍ കൂടുതല്‍ ഫീച്ചറുകള്‍ വരുമെന്നും യൂട്യൂബ് പറയുന്നു.