സന്‍ഫ്രാന്‍സിസ്കോ: വീണ്ടും ജീവനക്കാരെ പിരിച്ചുവിട്ട് ട്വിറ്റർ. ജീവനക്കാരിലെ 10 ശതമാനം പേരെയാണ് മസ്ക് പിരിച്ചുവിട്ടിരിക്കുന്നത്. ട്വിറ്ററിന്‍റെ ബ്ലൂ വെരിഫിക്കേഷൻ സബ്‌സ്‌ക്രിപ്ഷൻ സംവിധാനത്തിനും വരാനിരിക്കുന്ന പേമെന്റ് പ്ലാറ്റ്‌ഫോമിനും നേതൃത്വം നൽകിയിരുന്ന എസ്തർ ക്രോഫോർഡിനും അക്കൂട്ടത്തിലുണ്ട്.മസ്‌ക് നൽകിയ ഡെഡ്‌ലൈനുകളിൽ ഓഫീസിൽ കിടന്നുറങ്ങി രാപ്പകലില്ലാതെ കഷ്ടപ്പെട്ട ജീവനക്കാരിൽ ഒരാളാണ് എസ്തർ.
പ്ലാറ്റ്‌ഫോർമർ ന്യൂസ് മാനേജിങ് എഡിറ്റർ സോ ഷിഫറാണ് ഇതെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. ദി വെർജിലെ അലെക്‌സ് ഹെൽത്തും ക്രോഫോർഡ് ഉൾപ്പെടെയുള്ള ജീവനക്കാരെയും പിരിച്ചുവിട്ടുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ട്വിറ്ററിൽ പുതിയ ടീമിനെ കൊണ്ടു വരികയാണ് മസ്കിന്റെ ലക്ഷ്യമെന്നാണ് സൂചന. അതിന്റെ ഭാഗമായാണ് പിരിച്ചുവിടലുകളെന്നാണ് പറയപ്പെടുന്നത്. ക്രോഫോർഡ് ട്വിറ്ററിന്റെ നേതൃത്വ നിരയിലേക്ക് മസ്കിന്റെ നേതൃത്വത്തിലാണ്. മസ്‌ക് ചുമതലയേറ്റതിന് ശേഷമുള്ള നാലാമത്തെ കൂട്ടപിരിച്ചുവിടലാണിത്. 200 ഓളം പേർക്ക് ജോലി നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.
2024 ഓടെ ട്വിറ്ററിനെ നയിക്കുന്നത് പുതിയ സിഇഒ ആയിരിക്കുമെന്ന പ്രസ്താവനയുമായി എലോൺ മസ്ക് നേരത്തെ രംഗത്തെത്തിയത് ഏറെ ചർച്ചായിയരുന്നു. ജീവനക്കാർ ബുദ്ധിമുട്ടുകൾ നേരിടുന്നതിനിടെയായിരുന്നു ഇത്. ദുബായിൽ നടന്ന ലോക ഗവൺമെന്റ് ഉച്ചകോടിയിൽ വെച്ചാണ് മസ്ക് ഇക്കാര്യം സ്ഥീരികരിച്ചത്. എലോൺ മസ്‌ക് ട്വിറ്റർ ഏറ്റെടുത്തെങ്കിലും കമ്പനിയുടെ സിഇഒ ആയി തുടരാൻ അദ്ദേഹം ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. വളരെക്കാലമായി ട്വിറ്ററിനെ നയിക്കാനുള്ള മികച്ച സിഇഒയെ തേടുകയായിരുന്നു മസ്ക്.
മുമ്പ്, ആ റോൾ ഏറ്റെടുക്കാൻ മതിയായ “വിഡ്ഢി”യെ കണ്ടെത്തുന്ന ദിവസം, താൻ ട്വിറ്റർ സിഇഒ സ്ഥാനം ഒഴിയുമെന്ന് മസ്‌ക് ട്വീറ്റ് പോസ്റ്റ് ചെയ്തിരുന്നു. ഇപ്പോഴിതാ താൻ എപ്പോൾ സിഇഒ സ്ഥാനം ഒഴിയുമെന്നതിനെ കുറിച്ച് കൃത്യമായി പങ്കുവെച്ചിരിക്കുകയാണ് മസ്‌ക്. മസ്‌ക് തന്റെ വളർത്തുനായ ഫ്ലോക്കി എന്ന ഷിബ ഇനു വിഭാഗത്തിലുള്ള പട്ടിയെ ചിത്രമാണ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. നായയെയാണ് പുതിയ ട്വിറ്റർ സിഇഒ ആയി പരിചയപ്പെടുത്തിയത്. തൻറെ നായയെ അഗർവാളിനേക്കാൾ മികച്ച സിഇഒ എന്ന് വിളിച്ച് മുൻ സിഇഒ പരാഗ് അഗർവാളിനെയും അദ്ദേഹം പരിഹസിച്ചു.