തിരുവനന്തപുരം: തിരുവനന്തപുരത്ത് വീട്ടുവളപ്പില്‍ സൂക്ഷിച്ചിരുന്ന മോട്ടര്‍ ബൈക്ക് കവര്‍ന്ന രണ്ടംഗ സംഘം അറസ്റ്റില്‍. നെടുമങ്ങാട് പോലീസ് സ്റ്റേഷനിലെ കുപ്രസിദ്ധ മോഷ്ടാക്കളായ ആനക്കള്ളന്‍ എന്ന് അറിയപ്പെടുന്ന സൈദലി കൂട്ടാളി എസ്.അമീര്‍ഷാജഹാന്‍ എന്നിവരാണ് അറസ്റ്റിലായത്. നെടുമങ്ങാട് മഞ്ച സ്വദേശിയായ ഗോകുലിന്റെ വീട്ടുവളപ്പില്‍ സൂക്ഷിച്ചിരുന്ന മോട്ടര്‍ ബൈക്കാണ് ഇവര്‍ മോഷ്ടിച്ചത്. റൂറല്‍ എസ്.പി ശില്‍പദേവയ്യക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ഡിവൈഎസ്പി ബൈജു കുമാറിന്റെ നേതൃത്വത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.



















