ന്യൂഡല്‍ഹി : ഇന്ത്യയുടെ മഹാഗായിക ലതാ മങ്കേഷ്കറുടെ (92) വിയോഗത്തില്‍ രാഷ്ട്രപതി റാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയ പ്രമുഖര്‍ അനുശോചിച്ചു. ലതാ മങ്കേഷ്കറുടെ നേട്ടങ്ങള്‍ സമാനതകളില്ലാത്തതായി നിലനില്‍ക്കുമെന്ന് രാഷ്ട്രപതി പറഞ്ഞു. ലതാ മങ്കേഷ്കറുടെ വിയോഗം രാജ്യത്ത് നികത്താനാവാത്ത ഒരു ശൂന്യത അവശേഷിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി അനുശോചിച്ചു. ഇന്ത്യയുടെ വാനമ്പാടിയുടെ വിയോഗത്തില്‍ രാജ്യത്ത് രണ്ടു ദിവസം ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു. ആദരസൂചകമായി ദേശീയ പതാക രണ്ട് ദിവസത്തേക്ക് പകുതി താഴ്ത്തിക്കെട്ടുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.