• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, December 17, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

‘രണ്ടു ദിവസം, പത്ത് മുങ്ങിമരണങ്ങള്‍’; വെള്ളത്തില്‍ ഇറങ്ങും മുന്‍പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

by Web Desk 06 - News Kerala 24
August 8, 2023 : 8:56 am
0
A A
0
ഭക്ഷണം കഴിച്ച് കൈ കഴുകുന്നതിനിടെ ഹൗസ് ബോട്ടിൽ നിന്ന് കായലില്‍ വീണു ; വിനോദ സഞ്ചാരിയുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: ജാഗ്രതക്കുറവും സുരക്ഷിതത്വബോധമില്ലായ്മയുമാണ് മുങ്ങിമരണങ്ങള്‍ക്ക് കാരണമാകുന്നതെന്ന് കേരളാ പൊലീസ്. കഴിഞ്ഞ രണ്ടു ദിവസങ്ങള്‍ക്കിടെ പത്തോളം പേരാണ് സംസ്ഥാനത്തിന്റെ വിവിധ ജലാശയങ്ങളില്‍ മുങ്ങി മരിച്ചത്. ഉല്ലാസയാത്രയ്‌ക്കെത്തി വെള്ളത്തിലിറങ്ങിയവരും സെല്‍ഫി എടുക്കാന്‍ ശ്രമിച്ച കുട്ടികളും ചെറുപ്പക്കാരുമാണ് മരണത്തിനിരയായതെന്ന് പൊലീസ് ചൂണ്ടിക്കാണിച്ചു. ജലാശയങ്ങളില്‍ ഇറങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും പൊലീസ് വിശദീകരിച്ചു. ജല സുരക്ഷയെക്കുറിച്ച് കുട്ടികളില്‍ അവബോധമുണ്ടാക്കുക. നന്നായി പരിശീലനം നേടിയവരില്‍ നിന്ന് മാത്രം കുട്ടികളെ നീന്തല്‍ പഠിപ്പിക്കുക. മുതിര്‍ന്നവരില്ലാതെ കുട്ടികളെ വെള്ളത്തില്‍ നീന്താനോ കുളിക്കാനോ കളിക്കാനോ അനുവദിക്കരുത്. അപകടമുണ്ടായാല്‍ ശരിയായ പരിശീലനം ലഭിച്ചവര്‍ മാത്രം രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കിറങ്ങുകയെന്നും പൊലീസ് അറിയിച്ചു.

കേരള പൊലീസിന്റെ കുറിപ്പ്: ”ആവര്‍ത്തിക്കാതിരിക്കട്ടെ മുങ്ങിമരണങ്ങള്‍. ജലാശയങ്ങളാല്‍ സമ്പന്നമായ നമ്മുടെ നാട്ടില്‍ മുങ്ങിമരണങ്ങള്‍ ആവര്‍ത്തിക്കുകയാണ്. കഴിഞ്ഞ രണ്ടു ദിവസങ്ങള്‍ക്കിടെ പത്തോളംപേരാണ് കേരളത്തിലെ വിവിധ ജലാശയങ്ങളില്‍ മുങ്ങി മരിച്ചത്. ഉല്ലാസയാത്രയ്‌ക്കെത്തി വെള്ളത്തിലിറങ്ങിയവരും സെല്‍ഫി എടുക്കാന്‍ ശ്രമിച്ചവരുമായ  കുട്ടികളും ചെറുപ്പക്കാരുമാണ് മരണത്തിനിരയായത്. ജാഗ്രതക്കുറവും സുരക്ഷിതത്വബോധമില്ലായ്മയുമാണ് ഇത്തരം അപകടങ്ങള്‍ക്ക് കാരണം. വെള്ളത്തില്‍ ഇറങ്ങുന്നതിനുമുമ്പ് ഇക്കാര്യങ്ങള്‍കൂടി ശ്രദ്ധിക്കൂ…”

”ജലസുരക്ഷയെക്കുറിച്ച് കുട്ടികളില്‍ അവബോധമുണ്ടാക്കുക. കുട്ടികളെ നീന്തല്‍ പഠിപ്പിക്കുക. നന്നായി പരിശീലനം നേടിയവരില്‍ നിന്ന് മാത്രം നീന്തല്‍ പഠിക്കുക. മുതിര്‍ന്നവരില്ലാതെ കുട്ടികളെ വെള്ളത്തില്‍ നീന്താനോ കുളിക്കാനോ കളിക്കാനോ അനുവദിക്കരുത്. വിനോദയാത്രാവേളകളില്‍ പലപ്പോഴും ആവേശത്തോടെ വെള്ളത്തില്‍ ഇറങ്ങുന്നവര്‍ അപകടത്തില്‍പ്പെട്ട സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. വിനോദസഞ്ചാര വേളകളില്‍ രക്ഷപ്പെടുത്താനുള്ള സംവിധാനം കൂടെ കരുതുന്നതാണ് ഉചിതം. ലൈഫ് ജാക്കറ്റ്, ടയര്‍ ട്യൂബ്, നീളമുള്ള കയര്‍ എന്നിവ കരുതുക. ശരിയായ പരിശീലനം ലഭിച്ചവര്‍ മാത്രം രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കിറങ്ങുക. വെള്ളത്തില്‍ വീണവരെ രക്ഷിക്കാനായി എടുത്തു ചാടി അപകടത്തില്‍പ്പെടാനുള്ള സാധ്യതയും ഉണ്ട്. അതിനാല്‍ രക്ഷാപ്രവര്‍ത്തങ്ങള്‍ക്കായി കയറോ കമ്പോ തുണിയോ നീട്ടിക്കൊടുത്തു വലിച്ചു കയറ്റുന്നതാണ് കൂടുതല്‍ സുരക്ഷിതം. വെള്ളത്തില്‍ ഇറങ്ങുന്നതിനു മുന്‍പ് ജാലാശയത്തെക്കുറിച്ചു മനസിലാക്കുന്നത് നന്നായിരിക്കും. നീന്തല്‍ അറിയാം എന്ന കാരണത്താല്‍ മാത്രം വെള്ളത്തില്‍ ഇറങ്ങരുത്. ”

”ജലാശയങ്ങളിലെ വെള്ളവും ചുഴിയും മണലുമെല്ലാം വ്യത്യസ്തമായിരിക്കും. ഒഴുക്കും ആഴവും മനസ്സിലാക്കി സാവധാനം വെള്ളത്തിലേയ്ക്ക് ഇറങ്ങുന്നതാണ് നല്ലത്. പരിചിതമില്ലാത്ത സ്ഥലങ്ങളില്‍ വെള്ളത്തിലേയ്ക്ക് എടുത്തു ചാടാതിരിക്കുക. ചെളിയില്‍ പൂഴ്ന്നു പോകാം, തല പാറയിലോ, മരക്കൊമ്പിലോ പതിച്ചും അപകടമുണ്ടാകാം. പരിചിതമല്ലാത്ത സ്ഥലങ്ങളില്‍ ജലാശയങ്ങളില്‍ ഇറങ്ങുമ്പോള്‍ നാട്ടുകാരുടെ മുന്നറിയിപ്പുകള്‍ അവഗണിക്കാതിരിക്കുക. നേരം ഇരുട്ടിയ ശേഷവും ഒറ്റപ്പെട്ട സ്ഥലങ്ങളിലും വെള്ളത്തില്‍ ഇറങ്ങരുത്. മദ്യലഹരിയില്‍ ഒരു കാരണവശാലും വെള്ളത്തില്‍ ഇറങ്ങരുത്. അസുഖമുള്ളവരും മരുന്നുകള്‍ കഴിക്കുന്നവരും വെള്ളത്തില്‍ വെച്ച് കൂടുതലാകാന്‍ സാധ്യതയുള്ള അസുഖങ്ങള്‍ (അപസ്മാരരോഗികള്‍, ഹൃദ് രോഗികള്‍) ഉള്ളവരും പ്രത്യേകം സൂക്ഷിക്കുക. കൂടെയുള്ളവരോട് അത് പ്രത്യേകം പറയുക.”

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഭാര്യ ഐഎഎസുകാരി ഭർത്താവ് ഐപിഎസ്, വേണ്ടവർക്കൊക്കെ ജോലിയും സ്ഥലംമാറ്റവും; ദമ്പതികൾ നടത്തിയിരുന്നത് വൻ തട്ടിപ്പ്

Next Post

സിദ്ധിഖിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; ഇന്ന് മെഡിക്കല്‍ ബോര്‍ഡ് യോഗം ചേരും

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
സിദ്ധിഖിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; ഇന്ന് മെഡിക്കല്‍ ബോര്‍ഡ് യോഗം ചേരും

സിദ്ധിഖിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; ഇന്ന് മെഡിക്കല്‍ ബോര്‍ഡ് യോഗം ചേരും

യുഎഇയില്‍ പെട്രോളിനും ഡീസലിനും വില കുറച്ചു

എണ്ണക്കമ്പനികൾക്ക് ഇപ്പോൾ കിട്ടുന്നത് വന്‍ ലാഭം; പെട്രോൾ ഡീസൽ വിലയിൽ ഉടൻ വരാനിരിക്കുന്ന ആ മാറ്റമെന്ത്?

ആന്ധ്രയില്‍ നിന്ന് 10 ടണ്‍ തക്കാളിയെത്തി ; വിലക്കയറ്റത്തില്‍ ഇടപെട്ട് സര്‍ക്കാര്‍

മോഷണം പതിവാകുന്നു; തക്കാളി തോട്ടങ്ങള്‍ക്ക് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി

മധ്യപ്രദേശില്‍ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗവും വില്‍പ്പനയും ; പ്രതിയ്ക്ക് 71 വര്‍ഷം തടവ് ശിക്ഷ

പ്രത്യേകസമുദായത്തിന്റെ കെട്ടിടങ്ങൾ ഇടിച്ചു ‌നിരത്തുന്നത് അം​ഗീകരിക്കാനാകില്ല; പഞ്ചാബ് ഹരിയാന ഹൈക്കോടതി

തലസ്ഥാനത്ത് ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ച നിലയിൽ കണ്ടെത്തി ; ആത്മഹത്യയെന്ന് സംശയം

കടിപ്പിക്കാന്‍ ശ്രമിച്ചത് ഉഗ്രവിഷമുള്ള പാമ്പിനെക്കൊണ്ട്; കാട്ടാക്കട വധശ്രമത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In