റിയാദ്: സൗദി ട്രാൻസ്പോർട്ട് കമ്പനി (സാപ്റ്റ്കോ) ബസ് മറിഞ്ഞ് രണ്ട് മരണം. റിയാദ് – ദമ്മാം റോഡിൽ അൽ മആദിൻ പാലത്തിന് സമീപമായിരുന്നു അപകടം. യാത്രക്കാരുമായി ദമ്മാമിലേക്ക് പോവുകയായിരുന്ന ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
വെള്ളിയാഴ്ച രാത്രിയായിരുന്നു അപകടം സംഭവിച്ചത്. യാത്രക്കാരിൽ ഗുരുതരമായി പരിക്കേറ്റ രണ്ട് പേർ തൽക്ഷണം മരിച്ചു. ഒമ്പത് പേർക്ക് പരിക്കേറ്റു. ഇവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. സൗദി റെഡ് ക്രസന്റിന്റെ 10 ആംബുലൻസ് യൂണിറ്റുകൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.