ദില്ലി: ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആള്‍മാറാട്ടം നടത്താന്‍ ശ്രമിച്ച രണ്ട് വിദേശികള്‍ അറസ്റ്റിലായി. ഇറാന് പൗരന്മാരാണ് വ്യാജ പോസ്പോര്ട്ടുമായി എത്തിയത്. നേരത്തെ ഡല്‍ഹിയിലെത്തിയിരുന്ന ഇവര്‍ ഇന്നലെ ബള്‍ഗേറിയന്‍ പാസ്പോര്‍ട്ടുമായി പാരീസിലേക്ക് യാത്ര ചെയ്യാനാണ് എയര്‍പോര്‍ട്ടിൽ എത്തിയത്. ഡിസംബര്‍ 31നാണ് ഇരുവരും ഇന്ത്യയിലെത്തിയത്. ഇസ്തംബൂളില്‍ നിന്നായിരുന്നു ഡല്‍ഹി യാത്ര. തുടര്‍ന്ന് ഇന്നലെ വരെ ഡല്‍ഹിയില്‍ തങ്ങി. കഴിഞ്ഞ ദിവസം ഉച്ചയ്ത്ത് 1.45നുള്ള വിസ്താര വിമാനത്തില്‍ പാരീസിലേക്ക് പോകാനായിരുന്നു പദ്ധതി. വിമാനത്താവളത്തിലെത്തിയ ഇവരെ സംശയം തോന്നി സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു. ഇതോടെയാണ് ആള്‍മാറാട്ടം നടത്താനുള്ള ശ്രമം പുറത്തായത്. വിശദമായ പരിശോധനയില്‍ ഇവരുടെ കൈവശമുള്ള ഇറാന് പാസ്പോര്ട്ടുകള് കണ്ടെടുക്കുകയും ചെയ്തു. അറസ്റ്റിലായ ഇരുവരെയും ദില്ലി പൊലീസിന് കൈമാറി.