കണ്ണൂര്‍: കോമൺവെൽത്ത് ഗെയിംസ് വനിതാ റിലേ ടീമിൽ എത്തിയത് രണ്ട് മലയാളി താരങ്ങള്‍. അമ്മയാകാന്‍ ഒരുങ്ങുന്നുവെന്ന് അറിഞ്ഞതോടെ മൂന്ന് വര്‍ഷം മുന്‍പ് ദേശീയ ക്യാംപ് ഉപേക്ഷിക്കേണ്ടി വന്ന ജിൽന എംവി, കരിയറിലെ ആദ്യ പ്രധാന ചാംപ്യന്‍ഷിപ്പിനാണ് ഇറങ്ങുന്നത്.
ടോക്കിയോ ഒളിംപിക്സിനുള്ള ഇന്ത്യന്‍ വനിതാ റിലേ ടീമിലേക്ക് കേരളത്തിൽ നിന്നാരും യോഗ്യത നേടാതിരുന്നത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.എന്നാല്‍ ഒളിംപിക്സിനു ശേഷമുള്ള ആദ്യ പ്രധാന ചാംപ്യന്‍ഷിപ്പായ കോമൺവെല്‍ത്ത് ഗെയിംസെത്തുമ്പോള്‍ 4 ഗുണം 100 മീറ്റര്‍ റിലേയിൽ മലയാളി സാന്നിധ്യമായി രണ്ട് വനിതകളുണ്ട്. കണ്ണൂര്‍ സ്വദേശിയായ ജിൽന എംവിയും കര്‍ണാടകത്തിനായി മത്സരിക്കാറുള്ള പത്തനംതിട്ടക്കാരി എന്‍എസ് സിമിയും.
ഫെഡറേഷന്‍ കപ്പിലെ 100 മീറ്ററില്‍ 11.63 സെക്കന്‍ഡില്‍ ഓടിയെത്തി രണ്ടാം സ്ഥാനത്തെത്തിയ ജിൽന, കഴിഞ്ഞ ഏപ്രിൽ മുതൽ ഇന്ത്യന്‍ ക്യാംപിലംഗമാണ് അമ്മയായി രണ്ട് വര്‍ഷത്തിനുശേഷം ട്രാക്കിലേക്കുള്ള തിരിച്ചുവരവ് കഠിനമായിരുന്നു. കുടുംബത്തിന്‍റെയും പരിശീലകന്‍ ആര്‍.ജയകുമാറിന്‍റെയും പ്രോത്സാഹനം കരുത്തായെന്ന് ജിൽന ധനലക്ഷ്മി ഹിമ ദാസ് ദ്യുതി ചന്ദ് എന്നിവര്‍ക്കൊപ്പം ബര്‍മിങ്ഹാമിലെ ട്രാക്കിൽ ഇന്ത്യക്കായി തിളങ്ങാമെന്ന ആത്മവിശ്വാസത്തിലാണ് ജിൽന. ലോക ചാംപ്യന്‍ഷിപ്പ് ബര്‍ത്ത് ഉറപ്പിക്കാമെന്ന പ്രതീക്ഷയിൽ അടുത്തയാഴ്ച ഖസാക്കിസ്ഥാനിലെ മത്സരത്തിലും ജിൽന അടങ്ങുന്ന റിലേ സംഘം ഇറങ്ങും. കര്‍ണാടക്കക്കായി ഇറങ്ങിയ സിമിയാകട്ടെ 100 മീറ്റര്‍ ഫൈനലില്‍ 11.88 സെക്കന്‍ഡില്‍ ഓടിയെത്തി ആറാമതായാണ് ഫിനിഷ് ചെയ്തത്. ജാവലിന്‍ ത്രോയിലെ ഒളിംപിക് സ്വര്‍ണമെഡല്‍ ജേതാവ് നീരജ് ചോപ്രയാണ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 37 അംഗ ഇന്ത്യന്‍ അത്‌ലറ്റിക്സ് സംഘത്തെ നയിക്കുന്നത്.