എടക്കര : ചുങ്കത്തറ കരിമ്പുഴയിൽ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. മുട്ടിക്കടവ് മുരളി മന്ദിരം അമർ ജ്യോതി, ബന്ധു കണ്ണൂർ സ്വദേശി ആദിത്യ എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 10.45ന് കരിമ്പുഴ കെ.ടി.ഡി.സി ടാമറിൻറ് ഹോട്ടലിന് സമീപമാണ് അപകടം നടന്നത്. നിലമ്പൂരിൽ നിന്ന് വഴിക്കടവിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും ബൈക്കുമാണ് കൂട്ടിയിടിച്ചത്. ബൈക്ക് യാത്രക്കാരാണ് മരിച്ചവർ. മരിച്ച അമർ ജ്യോതി നിലമ്പൂരിൽ അഡ്വർടൈസിങ് സ്ഥാപനം നടത്തുകയാണ്. ആദിത്യ സിവിൽ സർവിസ് കോച്ചിങ് വിദ്യാർഥിയാണ് മൃതദേഹം നിലമ്പൂർ ജില്ല ആശുപത്രിയിലേക്ക് മാറ്റി.