പിറവം: എറണാകുളം പിറവത്ത് കെട്ടിടനിർമാണത്തിനിടെ മണ്ണിടിഞ്ഞ് രണ്ടുപേർ മരിച്ചു. ഇതര സംസ്ഥാനത്തൊഴിലാളികളാണ് മരിച്ചത്. മണ്ണിനടിയിൽ കുടുങ്ങിയ മറ്റൊരാൾക്കായി രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
പിറവം പേപ്പതിയിൽ സ്വകാര്യവ്യക്തിയുടെ ഭൂമിയിൽ കെട്ടിട നിർമാണത്തിനായി മണ്ണ് നീക്കുന്നതിനിടെ ഇടിഞ്ഞ് വീഴുകയായിരുന്നു. മൂന്ന് പേരാണ് അപകടത്തിൽ പെട്ടത്. അഗ്നിശമന സേനയും പൊലീസും നാട്ടുകാരും ചേർന്ന് രണ്ടു പേരെ പുറത്തെടുത്ത് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മണ്ണിനടിയിൽ കുടുങ്ങിയ തൊഴിലാളിക്കായി തിരച്ചിൽ പുരോഗമിക്കുകയാണ്. ബുധനാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം.