കണ്ണൂർ : മട്ടന്നൂർ ഉളിയിൽ കാറും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം. ഉളിക്കൽ സ്വദേശികളായ ബീന, ലിജോ എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് പേരുടെ നില ഗുരുതരമായി തുടരുന്നു. മരിച്ച ബീനയുടെ മകൻ ആൽബിൻ, ഭർത്താവ് ബെന്നി എന്നിവരാണ് ചികിത്സയിലുള്ളത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. കർണാടക രജിസ്ട്രേഷനിലുള്ള കാർ ആണ് സ്വകാര്യ ബസ്സുമായി കൂട്ടിയിടിച്ചത്.