മസ്കറ്റ് : ഒമാനിലെ വടക്കൻ ശർഖിയ ഗവര്‍ണറേറ്റില്‍ ഒരാളെ ശാരീരികമായി കയ്യേറ്റം ചെയ്ത രണ്ടു പേരെ റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തു. ഒരു ഏഷ്യൻ പൗരനെ ആക്രമിക്കുകയും മർദ്ദിക്കുകയും ചെയ്തതിന് രണ്ട് പേരെ വടക്കൻ ശർഖിയ ഗവർണറേറ്റ് പോലീസ് കമാൻഡ് അറസ്റ്റ് ചെയ്തുവെന്ന് റോയൽ ഒമാൻ പോലീസ് ഇന്ന് പുറത്തിറക്കിയ പ്രസ്താവനയിലാണ് അറിയിച്ചിരിക്കുന്നത്. പോലീസ് പിടിയിലായ രണ്ടുപേർക്കുമെതിരെ നിയമനടപടികൾ പൂർത്തിയാക്കി കഴിഞ്ഞുവെന്നും റോയൽ ഒമാൻ പോലീസിന്റെ പ്രസ്താവനയിൽ പറയുന്നു.