കോഴിക്കോട് : സ്വര്‍ണക്കട്ടിയെന്ന് തെറ്റിദ്ധരിപ്പിച്ച് സ്വര്‍ണ വ്യാപാരയില്‍ നിന്ന് പണം തട്ടിയ കേസില്‍ രണ്ട് പേര് കോഴിക്കോട് പിടിയില്‍. അസം സ്വദേശികളായ ഇജാജുല്‍ ഇസ്ലാം, റഈസുദ്ദീന്‍ എന്നിവരാണ് പിടിയിലായത്. മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ വ്യാപാരിയില്‍ നിന്ന് ആറ് ലക്ഷം രൂപയാണ് പ്രതികള്‍ തട്ടിയെടുത്തത്. ഒരാളെക്കൂടി പിടികൂടാനുള്ളതായി നടക്കാവ് പോലീസ് പറഞ്ഞു. 2024 ജനുവരി 18നായിരുന്നു സംഭവം. സ്വര്‍ണ്ണക്കട്ടി എന്ന പേരില്‍ അര കിലോഗ്രാമോളം വരുന്ന ലോഹം കാണിച്ച് 12 ലക്ഷം രൂപയ്ക്ക് അസം സ്വദേശികള്‍ സ്വര്‍ണ വ്യാപാരിയുമായി വില ഉറപ്പിച്ചു.
വ്യാപാരി ആദ്യഗഡുവായി 6 ലക്ഷം രൂപ കോഴിക്കോട് ബസ്റ്റാന്‍ഡില്‍ വെച്ച് ഇരുവര്‍ക്കും കൈമാറുകയും ചെയ്തു. വ്യാജ സ്വര്‍ണ്ണം നല്കി പ്രതികള്‍ സ്ഥലംവിട്ടു. തുടര്‍ന്ന് കബളിപ്പിക്കപ്പെട്ടെന്ന് മനസിലായ വ്യാപാരി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതികള്‍ മറ്റൊരു തട്ടിപ്പിനായി തൃശൂരില്‍ എലെത്തിയപ്പോഴാണ് പോലീസ് ഇരുവരെയും പിടികൂടിയത്.