കൊച്ചി: ആക്രി കച്ചവടത്തിന്റെ മറവിൽ 12 കോടിയുടെ ജി എസ് ടി തട്ടിപ്പ് നടത്തിയ രണ്ട് പേര് അറസ്റ്റിൽ. പെരുമ്പാവൂർ സ്വദേശികളായ അസർ അലി, റിൻഷാദ് എന്നിവരാണ് അറസ്റ്റിലായത്.ആക്രി കച്ചവടത്തിന്റെ മറവിൽ വ്യാജ ബില്ല് ഉണ്ടാക്കിയായിരുന്നു വെട്ടിപ്പ്. ഒളിവിലായിരുന്ന ഇരുവരെയും സംസ്ഥാന ജിഎസ്ടിയുടെ കോട്ടയം യൂണിറ്റ് ആണ് പ്രതികളെ പിടികൂടിയത്. ജൂൺ മാസം മുതൽ പ്രതികൾ ഒളിവിലായിരുന്നു.