ദുബൈ: ദുബൈയിലും അജ്മാനിലും റമദാനിലെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു. രണ്ട് എമിറേറ്റുകളിലെയും മാനവവിഭവശേഷി വിഭാഗമാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തിങ്കളാഴ്ച മുതല്‍ വ്യാഴാഴ്ച വരെ രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചയ്ക്ക് 2.30 വരെയാണ് ജോലി സമയം.
വെള്ളിയാഴ്ചകളില്‍ ജീവനക്കാര്‍ക്ക് രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചയ്ക്ക് 12 വരെയാണ് പ്രവൃത്തി സമയം പ്രഖ്യാപിച്ചിരിക്കുന്നത്. ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന സ്ഥലങ്ങളില്‍ തൊഴിലുടമകള്‍ക്ക് ജോലി സമയം തീരുമാനിക്കാം. ദുബൈയിലെ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് ആവശ്യമെങ്കില്‍ ഫ്ലെക്സിബിള്‍ ജോലി സമയത്തിനും റിമോട്ട് വര്‍ക്കിങ് സംവിധാനം നടപ്പിലാക്കാനും അനുമതി നല്‍കിയിട്ടുണ്ട്.