ദുബൈ : ഇരുപത് വര്‍ഷത്തിലേറെ സേവനമനുഷ്ഠിച്ച ഇമാമുമാര്‍ക്കും പ്രബോധകര്‍ക്കും ഗോള്‍ഡന്‍ വിസ നല്കാന് തീരുമാനം. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ചെറിയ പെരുന്നാളിന്റെ ഭാഗമായാണ് ശൈഖ് മുഹമ്മദിന്റെ പ്രഖ്യാപനം. ഇസ്ലാം മത പഠന മേഖലയിലെ സംഭാവനകളും സഹിഷ്ണുതയുടെ മൂല്യങ്ങള്‍ പ്രചരിപ്പിച്ചതും പരിഗണിച്ച് ഇവര്‍ക്ക് സാമ്പത്തിക പാരിതോഷികം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.