ദുബായ് : ആലപ്പുഴ കുത്തിയതോടു സ്വദേശിയും സംരംഭകനുമായ മുഹമ്മദ് സാലിക്കും ഭാര്യക്കും യുഎഇ ഗോൾഡൻ വീസ. വിവിധ സംരംഭങ്ങളിലുള്ള നിക്ഷേപക മികവുകൾ പരിഗണിച്ചാണ് 10 വർഷത്തെ വീസ ലഭിച്ചത്. ദുബായ് താമസ കുടിയേറ്റ വകുപ്പ് ഉദ്യോഗസ്ഥരിൽ നിന്ന് മുഹമ്മദ് സാലിയും ഭാര്യ ലൈലാ സാലിയും ഗോൾഡൻ വീസ പതിച്ച പാസ്പോർട്ട് സ്വീകരിച്ചു. 29 വർഷമായി യുഎഇയിൽ പ്രവാസ ജീവിതം നയിക്കുന്ന മുഹമ്മദ് സാലി. ദുബായ് പെട്രോളിയം കമ്പനി, അബുദാബി നാഷനൽ ഓയിൽ കമ്പനി, അരാംകൊ തുടങ്ങിയ കമ്പനികളിൽ ഉയർന്ന സ്ഥാനങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. തുടർന്ന് രാജ്യത്ത് വിവിധ വ്യവസായ സംരംഭങ്ങൾക്ക് നേതൃത്വം നൽകി വരുന്നു. കിംസ് ഹെൽത്ത്, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്, കോസ്മോസ് സ്പോർട്ട്സ് , ലേക്‌ഷോർ ഹോസ്‌പിറ്റൽ തുടങ്ങിയ സംരംഭങ്ങളിൽ നിക്ഷേപ പങ്കാളിത്തമുണ്ട്.
മോട്ടിവേഷണൽ സ്പീക്കർ സഹ്‌ല പർവീൺ, ബാസില,ഫാദിൽ മുഹമ്മദ് സാലി എന്നിവരാണു മറ്റു മക്കൾ. വീസ ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും രാജ്യത്തെ ഭരണാധികാരികളോടും ഉദ്യോഗസ്ഥരോടു നന്ദി പറയുന്നുവെന്നും മുഹമ്മദ് സാലിയും ലൈല സാലിയും പറഞ്ഞു. കലാരംഗത്തെ പ്രതിഭകൾക്കും നിക്ഷേപകർക്കും ഡോക്ടർമാർക്കും പഠന മികവു പുലർത്തുന്ന വിദ്യാർഥികൾക്കും ഉൾപ്പെടെ വിവിധ മേഖലയിൽ ശ്രദ്ധേയരായവർക്കാണ് യുഎഇ 10 വർഷത്തെ ഗോൾഡൻ വീസ അനുവദിക്കുന്നത്.