അബുദാബി : യുഎഇ ദേശീയ ദിനം പ്രമാണിച്ചുള്ള അവധി പ്രഖ്യാപിച്ചു. യുഎഇ ദേശീയദിനത്തോട് അനുബന്ധിച്ച് യുഎഇയിലെ സ്വകാര്യ മേഖലക്ക് രണ്ട് ദിവസം പൊതു അവധി ആയിരിക്കുമെന്ന് മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം ബുധനാഴ്ച അറിയിച്ചു. ഡിസംബര്‍ രണ്ട്, മൂന്ന് തീയതികളില്‍ സ്വകാര്യ മേഖലക്ക് ശമ്പളത്തോട് കൂടിയ പൊതു അവധി ആയിരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.