ദുബൈ : യുഎഇയുടെ 52-ാമത് ദേശീയ ദിനത്തോട് അനുബന്ധിച്ച് 500 ദിര്‍ഹത്തിന്റെ പുതിയ കറന്‍സി യുഎഇ സെന്‍ട്രല്‍ ബാങ്ക് പുറത്തിറക്കി. നീല നിറത്തിലുള്ള കറന്‍സിയില്‍ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ ചിത്രത്തിന് പുറമെ പരിസ്ഥിതി സൗഹൃദ പദ്ധതികള്‍, ഫ്യൂച്ചര്‍ മ്യൂസിയം, ബുര്‍ജ് ഖലീഫ, എമിറേറ്റ്‌സ് ടവേവ്‌സ് എന്നിവയുടെ ചിത്രങ്ങളും ആലേഖനം ചെയ്തിട്ടുണ്ട്. നവംബര്‍ 30, വ്യാഴാഴ്ച മുതല്‍ നോട്ട് പൊതുജനങ്ങൾക്ക് ലഭ്യമാക്കി തുടങ്ങി. കടലാസിനു പകരം ദീർഘകാലം നിലനിൽക്കുന്ന പോളിമറിലാണ് പുതിയ നോട്ട്. നോട്ടിൻറെ മുൻ വശത്ത് എക്സ്പോ സിറ്റി ദുബായിലെ ടെറ സസ്റ്റെയ്നബിലിറ്റി പവിലിയന്റെ ചിത്രവും ആലേഖനം ചെയ്തിട്ടുണ്ട്. ബഹുവർണ സുരക്ഷാ ചിപ്പും ഉൾപ്പെടുത്തിയിട്ടുണ്ട്.