• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, November 20, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

പുതിയ സമയക്രമത്തിലേക്ക് യുഎഇ ; തയാറെടുത്ത് പ്രവാസികളും

by Web Desk 01 - News Kerala 24
December 28, 2021 : 10:10 am
0
A A
0
പുതിയ സമയക്രമത്തിലേക്ക് യുഎഇ ;  തയാറെടുത്ത് പ്രവാസികളും

അബുദാബി : നാലര പ്രവൃത്തി ദിനങ്ങളും രണ്ടര അവധി ദിനങ്ങളും എന്ന പുതിയ ക്രമത്തിലേക്ക് ഷാർജ ഒഴികെയുള്ള എമിറേറ്റുകൾ ജനുവരി ഒന്നു മുതൽ മാറുമ്പോൾ അതിന് അനുസരിച്ചുള്ള മാറ്റങ്ങൾക്ക് തയാറെടുക്കുകയാണ് പ്രവാസികൾ ഉൾപ്പടെയുള്ളവർ.
പൊതുമേഖലയിലെ സമയക്രമം സംബന്ധിച്ച് മിക്കവാറും കമ്പനികൾക്ക് മാർഗനിർദേശങ്ങൾ ലഭിച്ചു കഴിഞ്ഞു. അതേ സമയം സ്വകാര്യമേഖലയിലുള്ള കമ്പനികളുടെ പ്രവർത്തന സമയം സംബന്ധിച്ച് മിക്കിയിടത്തും അനിശ്ചിതത്വവും അവ്യക്തതയും തുടരുന്നുണ്ട്. സ്വകാര്യ ബാങ്കുകൾക്കും വ്യക്തമായ മാർഗനിർദേശങ്ങൾ ലഭിച്ചിട്ടില്ല. അതുകൊണ്ടു തന്നെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവരുടെ വീടുകളിൽ പുതിയ സമയക്രമം സംബന്ധിച്ച് ആശങ്കയുമുണ്ട്.

അതേ സമയം പ്രവൃത്തി സമയ മാറ്റം ബിസിനസ്സുകൾക്കും പ്രയോജനപ്രദമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. പ്രത്യേകിച്ച് ആഗോളതലത്തിൽ വ്യാപാരം നടത്തുന്ന കമ്പനികൾക്കും വ്യക്തികൾക്കുമെല്ലാം കൂടുതൽ സമയം വിദേശനാണ്യ വിനിമയത്തിനും മറ്റും ലഭിക്കും. ബാങ്കിങ് മേഖല, ഐടി രംഗം തുടങ്ങിയവയുമായി ബന്ധപ്പെട്ട കമ്പനികൾക്കും പ്രയോജനമാണ്. വിപ്ലവകരമായ തീരുമാനമാണ് ഭരണാധികാരികൾ സ്വീകരിച്ചിരിക്കുന്നത്. യുഎഇയിലെ വെള്ളിയാഴ്ച അവധിയും ആഗോളതലത്തിലെ ശനി, ഞായർ അവധികളും കാരണം ഫലത്തിൽ ഇടപാടുകൾക്ക് മൂന്നുദിവസ തടസ്സമായിരുന്നു. സുഗമമായ രാജ്യാന്തര സാമ്പത്തിക ഇടപാടുകൾക്ക് നാലുദിവസം മാത്രമാണ് ഇതുവരെ ലഭിച്ചിരുന്നത്. ഇതിനാണ് പ്രധാനമായും മാറ്റം വരാൻ പോകുന്നത്. ലെറ്റർ ഓഫ്ക്രെഡിറ്റ്, ഡോളർ വിനിമയം ഇതിനെല്ലാം പുതിയ മാറ്റം സഹായകരം. അവധികളുടെ ഏകീകരണം നടക്കുന്നതു മൂലം യാത്ര പോകാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്കും ഇത് ഏറെ ഗുണകരമാണ്. അതേസമയം ജിസിസി ആസ്ഥാനമായുള്ള കമ്പനികൾക്ക് ചെറിയ ബുദ്ധിമുട്ടുകളും ഉണ്ടാകും. ഏതായാലും ആർടിഎ അടക്കമുള്ളവയുടെ സമയമാറ്റത്തിൽ പ്രധാനമായും ഞായറാവും ഇനി പൊതുഅവധി എന്നതാണ് വ്യക്തമാകുന്നത്.

ഇതനുസരിച്ച് ശനി, ഞായർ ദിനങ്ങളായിരുന്നു വാരാന്ത്യ അവധിയാകുക. ബാങ്കുകളുടെ അവധിയും ഇതിനനുസരിച്ചാവും മാറുക. പുതുവൽസരം ഇത്തവണ യുഎഇയിൽ അൽപം ദീർഘമായിത്തന്നെ ആഘോഷിക്കാം. അടിച്ചുപൊളിക്കാൻ വെള്ളിയാഴ്ച ഉച്ച മുതൽ സർക്കാർ ജീവനക്കാർക്ക് സാധിക്കും. രണ്ടര ദിവസത്തെ ആഘോഷം കഴിഞ്ഞ് തിങ്കളാഴ്ച മുതൽ ഓഫിസിൽ പോയാൽ മതി. പുതിയ സമയക്രമത്തിലേക്ക് മാറാൻ കുടുംബമായി താമസിക്കുന്നവരും തയാറെടുപ്പുകൾ തുടങ്ങി.ജോലിക്കാരായ മാതാപിതാക്കൾ പ്രധാനമായും കുട്ടികളുടെ സ്കൂൾ, ബേബി സിറ്റ് സമയം, വാരാന്ത്യ ഷോപ്പിങ്, ഔട്ടിങ് എന്നിവയെല്ലാം മാറ്റി പുതിയ ക്രമത്തിലേക്കു വരാനുള്ള തയാറെടുപ്പിലാണ്.

എന്നാൽ സ്വകാര്യമേഖലാ സ്ഥാപനങ്ങളുടെ വാരാന്ത്യ അവധി ദിനം സംബന്ധിച്ച് അന്തിമ തീരുമാനം ഇതുവരെ വരാത്തതിനാൽ ആശങ്കയുമുണ്ട്. നിലവിൽ വെള്ളിയാഴ്ചയാണ് സ്വകാര്യമേഖലാ അവധി. ഇതിനു പകരം ശനി, ഞായർ ദിവസങ്ങളിൽ ഒന്നാകുമെങ്കിലും ഏതു ദിവസമാണെന്ന കാര്യത്തിൽ ഇതുവരെ തീരുമാനം ആകാത്തതിനാൽ കുടുംബ പരിപാടികൾ ആസൂത്രണം ചെയ്യാൻ സാധിച്ചിട്ടില്ലെന്ന് കണ്ണൂർ മാവിലായ് സ്വദേശി അനൂപ് നമ്പ്യാർ പറഞ്ഞു. അബുദാബി വാട്ടർ, ഇലക്ട്രിസിറ്റിയിൽ ജോലി ചെയ്യുന്ന അനൂപിന് വെള്ളിയാഴ്ച ആറര മണിക്കൂർ ജോലി കഴിഞ്ഞാൽ ശനി, ഞായർ ദിവസങ്ങളിലാണ് അവധി. എന്നാൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഭാര്യ ഷൈജയുടെ അവധി അനുസരിച്ചേ വാരാന്ത്യ പരിപാടികൾ ആസൂത്രണം ചെയ്യാനൊക്കൂവെന്ന് അനൂപ് പറഞ്ഞു. ആഴ്ചയിൽ നാലര ദിവസമായി പ്രവൃത്തി ദിനം ചുരുങ്ങുമ്പോൾ കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ സാധിക്കുന്നുവെന്നതാണ് പ്രധാന നേട്ടമെന്ന് പത്തനംതിട്ട സ്വദേശി നിബു സാം ഫിലിപ്പ് പറഞ്ഞു.

ജോലിക്കാര്യത്തിലും കുടുംബ കാര്യത്തിലും ഒരുപോലെ ശ്രദ്ധപതിപ്പിക്കാൻ സാധിക്കുന്നു. സ്കൂൾ സമയത്തിൽ വരുന്ന മാറ്റം പൊരുത്തപ്പെടാനും 2 ആഴ്ച എടുക്കും. രണ്ടര ദിവസം അവധി ലഭിക്കുമ്പോൾ സംഗീതം, നൃത്തം, ചിത്ര രചന തുടങ്ങി എക്സ്ട്രാ കരിക്കുലർ ആക്ടിവിറ്റീസിന് കുട്ടികൾക്ക് ധാരാളം സമയം കിട്ടും. ജോലിക്കാരായ രക്ഷിതാക്കളുടെ മാനസിക സമ്മർദം കുറയ്ക്കാനും സാധിക്കുമെന്ന് നിബു പറഞ്ഞു. വാരാന്ത്യ അവധിയിലെ മാറ്റം ഏറെ സൗകര്യമായെന്ന് ‘ഡു’വിൽ ഉദ്യോഗസ്ഥനായ തൃശൂർ സ്വദേശി ഹരികൃഷ്ണൻ, ഭാര്യ ഡോ. വന്ദന എന്നിവർ പറഞ്ഞു. നാട്ടിലും അവധിയായതിനാൽ വീട്ടുകാരോടും കൂട്ടുകാരോടുമെല്ലാം വിഡിയോ കോളിൽ വിശേഷങ്ങൾ പങ്കുവയ്ക്കാനാകും. വെള്ളിയാഴ്ചകളിൽ നാട്ടിലെല്ലാവരും ജോലിക്കു പോകുന്നതിനാൽ പലരെയും വിളിക്കാൻ കഴിഞ്ഞിരുന്നില്ല. യൂറോപ്യൻ രാജ്യങ്ങളിലുള്ള സുഹൃത്തുക്കളെ വിളിക്കാനും സമയം കണ്ടെത്താം. ഓഫിസിൽ നിന്ന് അറിയിപ്പ് ലഭിച്ചില്ലെങ്കിലും വെള്ളിയാഴ്ചകളിൽ വീട്ടിലിരുന്നു ജോലി ചെയ്യാൻ സൌകര്യമൊരുക്കുമെന്നാണ് സൂചന. പുതിയ മാറ്റം ജോലിയിലടക്കം വലിയ മാറ്റമുണ്ടാക്കുമെന്നു കരുതുന്നു. മെട്രോ-ബസ് സർവീസുകളുടെ സമയക്രമവും മാറുന്നതിനാൽ യാത്രയ്ക്കു ബുദ്ധിമുട്ടില്ല. ഞായർ രാവിലെ 8 മുതൽ പിറ്റേന്ന് പുലർച്ചെ 1.15 വരെ മെട്രോ സർവീസ് ഉള്ളതിനാൽ എക്സ് പോയിലടക്കം പോകാനും കഴിയും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പെരിന്തൽമണ്ണയിലെ തോൽവിക്ക് കാരണം വിഭാഗീയത ; സിപിഎം റിപ്പോർട്ട്

Next Post

വി​ദേ​ശ​ത്തു ​നി​ന്ന് വ​രു​ന്ന​വ​ർ​ക്ക് 14 ദി​വ​സം സ്വ​യം നി​രീ​ക്ഷ​ണം

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
വി​ദേ​ശ​ത്തു ​നി​ന്ന് വ​രു​ന്ന​വ​ർ​ക്ക് 14 ദി​വ​സം സ്വ​യം നി​രീ​ക്ഷ​ണം

വി​ദേ​ശ​ത്തു ​നി​ന്ന് വ​രു​ന്ന​വ​ർ​ക്ക് 14 ദി​വ​സം സ്വ​യം നി​രീ​ക്ഷ​ണം

ആന്ധ്രയിൽ നിന്ന് തക്കാളി എത്തി ;  വിലക്കയറ്റം നിയന്ത്രിക്കാൻ ഹോർട്ടികോർപ്

ആന്ധ്രയിൽ നിന്ന് തക്കാളി എത്തി ; വിലക്കയറ്റം നിയന്ത്രിക്കാൻ ഹോർട്ടികോർപ്

തമിഴ്നാട്ടില്‍ 33 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു

ഇന്ത്യയില്‍ ഒമിക്രോണ്‍ കേസുകള്‍ ഉയരുന്നു ; ആകെ രോഗ ബാധിതരുടെ എണ്ണം 653 ആയി

സൗരവ് ഗാംഗുലിക്ക് കൊവിഡ് ; ആശുപത്രിയില്‍

സൗരവ് ഗാംഗുലിക്ക് കൊവിഡ് ; ആശുപത്രിയില്‍

സഹോദരി ഭർത്താവിനെ വെട്ടിയ കേസിൽ പ്രതി പിടിയിൽ

സഹോദരി ഭർത്താവിനെ വെട്ടിയ കേസിൽ പ്രതി പിടിയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In