• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഉദ്ധവ് താക്കറെ വഞ്ചനയുടെ ഇര, ഒറ്റു​കാർക്ക് ഹിന്ദുവാകാൻ കഴിയില്ല -ശങ്കരാചാര്യ സ്വാമി

by Web Desk 04 - News Kerala 24
July 15, 2024 : 8:28 pm
0
A A
0
ഉദ്ധവ് താക്കറെ വഞ്ചനയുടെ ഇര, ഒറ്റു​കാർക്ക് ഹിന്ദുവാകാൻ കഴിയില്ല -ശങ്കരാചാര്യ സ്വാമി

മുംബൈ: ബി.ജെ.പി പിന്തുണയോടെ അട്ടിമറി നടത്തി മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ട ശിവസേന (യു.ബി.ടി) നേതാവ് ഉദ്ധവ് താക്കറെയെ അദ്ദേഹത്തിന്റെ വസതിയിൽ സന്ദർശിച്ച് ഉത്തരാഖണ്ഡ് ജ്യോതിഷ് പീഠ ശങ്കരാചാര്യ സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി. ഉദ്ധവ് താക്കറെ വഞ്ചനയുടെ ഇരയാണെന്നും വഞ്ചനക്ക് നേതൃത്വം നൽകുന്നവർക്ക് ഹിന്ദുവാകാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

“ഉദ്ധവ് താക്കറെ വഞ്ചിക്കപ്പെട്ടു. നിരവധി പേർ അതിൽ വേദനിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ അഭ്യർത്ഥന പ്രകാരം ഞാൻ ഇന്ന് നേരിൽകണ്ടു. അദ്ദേഹം വീണ്ടും മുഖ്യമന്ത്രിയാകുന്നതുവരെ ജനങ്ങളുടെ വേദന മാറില്ല. വേണ്ടതെല്ലാം ചെയ്യുമെന്ന് ഉദ്ധവ് പറഞ്ഞിട്ടുണ്ട്. വഞ്ചനയാണ് ഏറ്റവും വലിയ പാപം. ഒറ്റുകാർക്ക് ഹിന്ദുവായിരിക്കാൻ കഴിയില്ല. അതേസമയം, വഞ്ചന സഹിക്കുന്നവൻ ഹിന്ദുവാണ്. ഉദ്ധവിന് നേരെയുള്ള വഞ്ചനയിൽ മഹാരാഷ്ട്രയിലെ മുഴുവൻ ജനങ്ങളും വേദനിക്കുന്നുണ്ട്. ഇക്കഴിഞ്ഞ (ലോക്‌സഭാ) തെരഞ്ഞെടുപ്പിൽ അത് പ്രതിഫലിച്ചിട്ടുണ്ട്” -ഉദ്ധവ് താക്കറെയുടെ ബാന്ദ്രയിലെ വസതിയായ ‘മാതോശ്രീ’യിൽ അദ്ദേഹത്തെ കണ്ട ശേഷം മാധ്യമപ്രവർത്തകരോട് ശങ്കരാചാര്യ പറഞ്ഞു. ‘മാതോശ്രീ’യിൽ നടന്ന പൂജാ ചടങ്ങിലും ശങ്കരാചാര്യ പങ്കെടുത്തു.

“ഞങ്ങൾക്ക് രാഷ്ട്രീയവുമായി ഒരു ബന്ധവുമില്ല. എന്നാൽ മതനിയമപ്രകാരം പാപമായി കരുതുന്ന വിശ്വാസവഞ്ചനയെക്കുറിച്ചാണ് ഞാൻ സംസാരിക്കുന്നത്” -അദ്ദേഹം കൂട്ടിച്ചേർത്തു. ശിവസേന​യിൽ ബി.ജെ.പി പിളർപ്പുണ്ടാക്കിയതിനെ തുടർന്ന് 2022 ജൂണിൽ ഉദ്ധവ് താക്കറെക്ക് മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെക്കേണ്ടിവന്നിരുന്നു. തുടർന്ന് ബി.ജെ.പി പിന്തുണയോടെ സർക്കാർ രൂപീകരിച്ച് ശിവസേന വിമതവിഭാഗം നേതാവ് ഏകനാഥ് ഷിൻഡെയാണ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായത്.

അതിനിടെ, മോദിയുമായി ശത്രുത ഇല്ലെന്ന് ശങ്കരാചാര്യ പറഞ്ഞു. തങ്ങളുടെ അടുക്കൽ വരുന്നവരെ അനുഗ്രഹിക്കുക എന്നത് തങ്ങളുടെ ചട്ടമാണെന്നും മോദി തന്റെ അടുത്ത് വന്ന് പ്രണമിച്ചിരുന്നു​വെന്നും അദ്ദേഹം പറഞ്ഞു. മുകേഷ് അംബാനിയു​ടെ മകൻ ആനന്ദ് അംബാനിയുടെയും രാധികാ മർച്ചന്റിന്റെറെയും വിവാഹത്തോടനുബന്ധിച്ച് ശനിയാഴ്ച മുംബൈയിൽ നടന്ന ‘ശുഭ് ആശിർവാദ്’ ചടങ്ങിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശങ്കരാചാര്യരുടെ അനുഗ്രഹം തേടിയത്.

“പ്രധാനമന്ത്രി മോദി എൻ്റെ അടുത്ത് വന്ന് പ്രണമിച്ചു. നമ്മുടെ അടുക്കൽ വരുന്നവരെ അനുഗ്രഹിക്കുക എന്നത് ഞങ്ങളുടെ നിയമമാണ്. നരേന്ദ്ര മോദി ഞങ്ങളുടെ ശത്രുവല്ല. ഞങ്ങൾ അദ്ദേഹത്തിന്റെ അഭ്യുദയകാംക്ഷികളാണ്. എപ്പോഴും അദ്ദേഹത്തിന്റെ ക്ഷേമത്തിനായി സംസാരിക്കുന്നു. തെറ്റ് പറ്റിയാൽ അത് ചൂണ്ടിക്കാണിക്കും. അദ്ദേഹം ഞങ്ങളുടെ ശത്രുവല്ല” -ശങ്കരാചാര്യർ പറഞ്ഞു. അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം നിരസിച്ച അദ്ദേഹം, ആചാരലംഘനത്തിന്റെ പേരിൽ മോദിക്കെതിരെ ശക്തമായി രംഗത്തുവന്നിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും ഖാർഗെയെ സന്ദർശിച്ചു

Next Post

നടി രാകുൽ പ്രീതിന്‍റെ സഹോദരൻ മയക്കുമരുന്ന് കേസിൽ അറസ്റ്റിൽ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
നടി രാകുൽ പ്രീതിന്‍റെ സഹോദരൻ മയക്കുമരുന്ന് കേസിൽ അറസ്റ്റിൽ

നടി രാകുൽ പ്രീതിന്‍റെ സഹോദരൻ മയക്കുമരുന്ന് കേസിൽ അറസ്റ്റിൽ

ഇൻഡ്യൻ മിലിട്ടറി കോളജ് യോഗ്യത പരീക്ഷ ഡിസംബർ ഒന്നിന്

ഇൻഡ്യൻ മിലിട്ടറി കോളജ് യോഗ്യത പരീക്ഷ ഡിസംബർ ഒന്നിന്

ജയിലിൽ തടവുകാരന്‍റെ മൊഴി റെക്കോഡ് ചെയ്യാൻ ശ്രമിച്ചെന്ന കേസ്; മാധ്യമ പ്രവർത്തകർക്കെതിരായ കേസ് റദ്ദാക്കി കോടതി

ജയിലിൽ തടവുകാരന്‍റെ മൊഴി റെക്കോഡ് ചെയ്യാൻ ശ്രമിച്ചെന്ന കേസ്; മാധ്യമ പ്രവർത്തകർക്കെതിരായ കേസ് റദ്ദാക്കി കോടതി

ചാലക്കുടി പുഴയുടെ സമീപത്തുള്ളവർക്ക് മുന്നറിയിപ്പ്; പൊരിങ്ങൽക്കുത്ത് ഡാമിലെ രണ്ട് ഷട്ടറുകൾ തുറന്നു, ജാഗ്രത വേണം

ചാലക്കുടി പുഴയുടെ സമീപത്തുള്ളവർക്ക് മുന്നറിയിപ്പ്; പൊരിങ്ങൽക്കുത്ത് ഡാമിലെ രണ്ട് ഷട്ടറുകൾ തുറന്നു, ജാഗ്രത വേണം

‘രാത്രിയിൽ ബേക്കറി പരിസരത്ത് ഒരു പയ്യനെ കണ്ടു’, ഒറ്റ ക്ലൂവിൽ സിസിടിവികൾ അരിച്ചുപെറുക്കി പൊലീസ്, ഒരാൾ പിടിയിൽ

'രാത്രിയിൽ ബേക്കറി പരിസരത്ത് ഒരു പയ്യനെ കണ്ടു', ഒറ്റ ക്ലൂവിൽ സിസിടിവികൾ അരിച്ചുപെറുക്കി പൊലീസ്, ഒരാൾ പിടിയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In