തിരുവനന്തപുരം : യുഡിഎഫ് നേതൃത്വത്തിനെതിരെ പി വി അൻവർ. കാല് പിടിക്കുമ്പോൾ മുഖത്ത് ചവിട്ടുകയാണ് യുഡിഎഫ് ചെയ്യുന്നതെന്നും ഇനി ആരുടെയും കാല് പിടിക്കാനില്ലെന്നും പി വി അൻവർ പറഞ്ഞു. തനിക്കൊരു അധികാരവും വേണ്ടെന്നും കത്രിക പൂട്ടാണ് ലക്ഷ്യമെന്നും പി വി അൻവർ പറഞ്ഞു. ജനങ്ങൾക്ക് വേണ്ടിയാണ് താൻ സംസാരിച്ചത്. ഇതെല്ലാം അധികപ്രസംഗം ആണെങ്കിൽ അത് പറയേണ്ടിവരുമെന്ന് വാർത്താസമ്മേളനത്തിൽ പി വി അൻവർ പറഞ്ഞു. താൻ ഭൂമിയിൽ ഇരിക്കാനാണ് ആഗ്രഹിക്കുന്നത്. ഉയർന്ന പീഠത്തിലിരിക്കാൻ ആഗ്രഹമില്ല. ഇനി താൻ എന്ത് ചെയ്യണം എന്ന് കേരളത്തിലെ ജനങ്ങൾ പറയട്ടെ. കെ സി വേണുഗോപാലിലാണ് ഇനി പ്രതീക്ഷ. ഈ വിഷയങ്ങൾ കെ സി വേണുഗോപാലിനോട് തനിക്ക് പറയാനുണ്ട്. തന്റെ ദുഃഖം പറയാനുണ്ടെന്ന് പി വി അൻവർ പറഞ്ഞു.