തൃശൂർ : കോർപറേഷനിൽ എൽഡിഎഫ് ഭരണസമിതിക്കെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം 1 വോട്ടിന്റെ വ്യത്യാസത്തിൽ പരാജയപ്പെട്ടു. പ്രതിപക്ഷത്തെ 6 ബിജെപി കൗൺസിലർമാർ വോട്ടെടുപ്പിൽ നിന്നു വിട്ടുനിന്നതാണു കാരണം. പ്രമേയത്തെ അനുകൂലിച്ച് 24 പ്രതിപക്ഷ കൗൺസിലർമാർ വോട്ട് ചെയ്തപ്പോൾ പ്രതികൂലിച്ച് വോട്ട് ചെയ്തത് ഭരണപക്ഷത്തെ 25 കൗൺസിലർമാർ.
നേരത്തെ അവിശ്വാസ പ്രമേയ ചർച്ചയിൽ നിന്നും വോട്ടെടുപ്പിൽ നിന്നും ബിജെപി കൗൺസിലർമാർ വിട്ടുനിൽക്കുമെന്നു ബിജെപി ജില്ലാ പ്രസിഡന്റ് കെ.കെ.അനീഷ് കുമാർ പറഞ്ഞിരുന്നു. മേയർ എം.കെ. വർഗീസിന്റെ നേതൃത്വത്തിലുള്ള കോർപറേഷൻ ഭരണം പരാജയമാണെന്ന് ആരോപിച്ചാണ് യുഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്.