ചെന്നൈ: ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തതോടെ തമിഴ്നാട്ടില്‍ രാഷ്ട്രീയ പോരാട്ടം കനക്കുകയാണ്. ഡി എം കെ സംസ്ഥാനത്ത് കുടുംബാധിപത്യം പുലര്‍ത്തുകയാണെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ആരോപണത്തില്‍ തിരിച്ചടിച്ച് സംസ്ഥാന കായിക മന്ത്രിയും മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ മകനുമായ ഉദയനിധി സ്റ്റാലിന്. അമിത് ഷായുടെ മകന് ജയ് ഷാ ബിസിസിഐ (ബോര്‍ഡ് ഓഫ് ക്രിക്കറ്റ് കൗണ്‍സില്‍ ഓഫ് ഇന്ത്യ) സെക്രട്ടറി ആയത് എന്ത് അടിസ്ഥാനത്തിലാണെന്ന് അദ്ദേഹം ചോദിച്ചു. എത്ര ക്രിക്കറ്റ് മത്സരങ്ങള്‍ ജയ് ഷാ കളിച്ചിട്ടുണ്ട്. അതില്‍ എത്ര റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട് ഉദയനിധി സ്റ്റാലിന് ചോദിച്ചു. ഇതിന് അമിത് ഷാ ഉത്തരം പറയണമെന്നും ഉദയനിധി ആവശ്യപ്പെട്ടു. അതേസമയം താന്‍ തെരഞ്ഞെടുപ്പിലൂടെ ജനങ്ങളുടെ പിന്തുണ നേടിയാണ് എംഎല്‍എയും മന്ത്രിയുമായതെന്നും അദ്ദേഹം പറഞ്ഞു. ഡി എം കെ യൂത്ത് വിങിന്റെ പുതിയ നേതാക്കളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.