ലണ്ടന്‍ : 12 വയസ്സിന് താഴെയുള്ള കുട്ടികളില്‍ ഉപയോഗിക്കുന്നതിന് ഫൈസറിന്റെ കോവിഡ് വാക്സീന് ബ്രിട്ടന് അനുമതി നല്കി. അഞ്ച് മുതല്‍ 11 വയസ്സുവരെയുള്ള കുട്ടികളില്‍ സുരക്ഷിതവും ഫലപ്രദവുമാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഫൈസര്‍-ബയോഎന്‍ടെക്കിന്റെ ലോവര്‍ ഡോസിന് അംഗീകാരം നല്‍കിയതായി ബ്രിട്ടിഷ് മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രൊഡക്ട് റെഗുലേറ്ററി ഏജന്‍സി (എംഎച്ച്ആര്‍എ) അറിയിച്ചു. രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ ബൂസ്റ്റര്‍ ഡോസുകള്‍ വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് ബ്രിട്ടന്. വര്‍ഷാവസാനത്തിന് മുന്‍പ് എല്ലാ മുതിര്‍ന്നവര്‍ക്കും ബൂസ്റ്റര്‍ ഡോസുകള്‍ വിതരണം ചെയ്യാന്‍ രാജ്യം ലക്ഷ്യമിടുന്നു. ബുധനാഴ്ച രാജ്യത്ത് 30 ദശലക്ഷം മൂന്നാം ഡോസ് വാക്സീന് വിതരണം ചെയ്തു. രാജ്യത്ത് ആദ്യമായി 1,00,000 പുതിയ പ്രതിദിന കോവിഡ് കേസുകളും റിപ്പോര്‍ട്ട് ചെയ്തു.