കീവ്: ഉക്രയ്നില്‍ മറ്റൊരു ഇന്ത്യന്‍ വിദ്യാര്‍ഥി കൂടി മരിച്ചു. പഞ്ചാബിലെ ബര്‍നാല സ്വദേശിയായ ചന്ദന്‍ ജിന്‍ഡാലാണ്(22) മരിച്ചത്. മസ്തിഷ്ക്കാഘാതം മൂലം ഇന്ന് രാവിലെ മരിക്കുകയായിരുന്നു. വിന്നിറ്റ്സ്യയിലെ നാഷണല്‍ പൈറോഗോവ് മെമ്മോറിയല്‍ മെഡിക്കല്‍ സര്‍വകലാശാലയിലെ വിദ്യാര്‍ഥിയാണ് .
ഉക്രയ്നിലെ കാര്‍ക്കീവില്‍ ഷെല്ലാക്രമണത്തില്‍ കര്‍ണാടക സ്വദേശി കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് രണ്ടാമത്തെ ഇന്ത്യന്‍ വിദ്യാര്‍ഥിയും മരിച്ചത്. ജിന്‍ഡാലിന്റെ ശരീരം ഇന്ത്യയിലെത്തിക്കണമെന്നാവശ്യപ്പെട്ട് പിതാവ് കേന്ദ്ര സര്‍ക്കാരിന് കത്തയച്ചു