• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 13, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

പാകിസ്ഥാനില്‍ നിന്നും ആണവായുധം വാങ്ങാന്‍ യുക്രൈന്‍ തയ്യാറെടുക്കുന്നു: റഷ്യ

by Web Desk 06 - News Kerala 24
November 3, 2022 : 1:38 pm
0
A A
0
പാകിസ്ഥാനില്‍ നിന്നും ആണവായുധം വാങ്ങാന്‍ യുക്രൈന്‍ തയ്യാറെടുക്കുന്നു: റഷ്യ

യുക്രൈന്‍റെ യുദ്ധഭൂമിയിൽ ആണവായുധങ്ങൾ എങ്ങനെ ഉപയോഗിക്കാമെന്നും എപ്പോൾ ഉപയോഗിക്കാമെന്നും കഴിഞ്ഞ മാസം മുതിർന്ന റഷ്യൻ സൈനിക നേതാക്കൾ ചർച്ച ചെയ്തതായി രണ്ട് യു എസ് ഉദ്യോഗസ്ഥർ പറഞ്ഞതായി സിബിഎസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, ഈ ചര്‍ച്ചയില്‍ റഷ്യന്‍ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിൻ പങ്കെടുത്തിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. യുദ്ധം ഒമ്പതാം മാസത്തിലേക്ക് കടക്കുമ്പോള്‍ യുക്രൈന്‍ യുദ്ധഭൂമിയില്‍ പരാജയം നേരിടുന്ന റഷ്യ ആണവായുധം ഉപയോഗിക്കും എന്ന് ആശങ്ക വര്‍ദ്ധിച്ച് വരുന്നതിനിടെയാണ് ഈ നിര്‍ണ്ണായക വിവരം പുറത്ത് വരുന്നത്. ഇതിനിടെ യുക്രൈനെതിരെ ശക്തമായി ആരോപണവുമായി റഷ്യയും രംഗത്തെത്തി. യുക്രൈന്‍ അധികൃതര്‍ പാകിസ്ഥാനില്‍ നിന്നും ആണവായുധം വാങ്ങാന്‍ തയ്യാറെടുക്കുകയാണെന്നും ഇതിനായി ചര്‍ച്ചകള്‍ നടന്നെന്നുമാണ് റഷ്യ ആരോപിച്ചത്.

യുദ്ധം നീണ്ടു പോയതോടെ സെപ്റ്റംബർ മാസം അവസാനത്തോടെ പ്രസിഡന്‍റ് പുടിൻ തന്‍റെ ആണവ, പാശ്ചാത്യ വിരുദ്ധത മറനീക്കി പ്രകടിപ്പിച്ചിരുന്നു. യുക്രൈനില്‍ കീഴടക്കിയ ഭൂമി സംരക്ഷിക്കാന്‍ തന്‍റെ കൈവശമുള്ള എല്ലാ മാര്‍ഗ്ഗങ്ങളും ഉപയോഗിക്കുമെന്നായിരുന്നു പുടിന്‍ പറഞ്ഞത്. ഇതോടെ റഷ്യ ആണവായുധത്തിന് തയ്യാറെടുക്കുന്നതായി വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. റഷ്യയെയും താൻ പിടിച്ചടക്കിയ യുക്രൈന്‍ ഭൂമിയെയും സംരക്ഷിക്കാൻ തന്‍റെ പക്കലുള്ള എല്ലാ മാർഗങ്ങളും ഉപയോഗിക്കുന്നതിനെക്കുറിച്ചാണ് പുടിന്‍ സംസാരിച്ചത്. ‘ഇതൊരു തമാശയല്ല’ എന്നായിരുന്നു പുടിന്‍റെ വാക്കുകള്‍. ഇതോടെയാണ് റഷ്യ ആണവായുധം പ്രയോഗിക്കാന്‍ തയ്യാറെടുക്കുന്നെന്ന ആശങ്ക വര്‍ദ്ധിച്ചത്.

പുതിയ റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ, ‘മാസം കഴിയുന്തോറും അതിന്‍റെ സാധ്യതകളെ കുറിച്ച് ഞങ്ങള്‍ കൂടുതല്‍ ആശങ്കയിലാണ്’ എന്നായിരുന്നു വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ വക്താവ് ജോൺ കിർബി പ്രതികരിച്ചത്. യുദ്ധമുഖത്ത് റഷ്യ പരാജയം നേരിടുമ്പോള്‍, വിജയത്തിനായി അവര്‍ ആണവായുധം ഉപയോഗിക്കാനുള്ള സാധ്യത കൂടുതയാണെന്ന് പാശ്ചാത്യ യുദ്ധ വിദഗ്ദരും വിലയിരുത്തുന്നു. ഇതിനിടെ റേഡിയോ ആക്ടീവ് വസ്തുക്കള്‍ ചേര്‍ത്ത ഒരു “dirty bomb” യുക്രൈന്‍ തയ്യാറാക്കിയതായി റഷ്യ ആരോപിച്ചു. എന്നാല്‍, ഇല്ലാത്ത ബോംബിന്‍റെ പേരില്‍ യുക്രൈനെ കുറ്റപ്പെടുത്താനുള്ള റഷ്യന്‍ ശ്രമം മാത്രമാണിതെന്നായിരുന്നു യുക്രൈന്‍റെയും സുഹൃത്ത് രാജ്യങ്ങളുടെയും നിലപാട്. ഇതിനിടെ റഷ്യ ആണവാഭ്യാസങ്ങള്‍ നടത്തിയതും ആശങ്ക വര്‍ദ്ധിപ്പിച്ചു. എന്നാല്‍, പാശ്ചാത്യ ആശങ്ക വര്‍ദ്ധിച്ചപ്പോള്‍ റഷ്യയുടെ ആണവ സിദ്ധാന്തം ആണവായുധങ്ങളുടെ പ്രതിരോധ ഉപയോഗം മാത്രമേ അനുവദിക്കൂ എന്ന് വ്യക്തമാക്കി പുടിൻ തന്നെ രംഗത്തെത്തി.

എന്നാൽ , റഷ്യയുടെ സുരക്ഷാ കൗൺസിലിന്‍റെ ഡെപ്യൂട്ടി ഹെഡ് ദിമിത്രി മെദ്‌വദേവ് റഷ്യയുടെ ആണവ സിദ്ധാന്തത്തിന്‍റെ മറ്റൊരുവശം ഉയർത്തിക്കാട്ടി. ഭരണകൂടത്തിന് അസ്തിത്വ ഭീഷണിയുണ്ടായാൽ ആണവ ഉപയോഗം സാധ്യമാണെന്നതായിരുന്നു അത്. കൂടാതെ യുക്രൈനില്‍ നിന്ന് പിടിച്ചെടുത്ത ഭൂമി സംരക്ഷിക്കുകയെന്നത് രാജ്യത്തിന്‍റെ അസ്തിത്വ പ്രശ്നവുമായി ബന്ധപ്പെട്ട് കിടക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പിന്നാലെ റഷ്യൻ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ ഒരു പ്രസ്താവനയിൽ, “ഭരണകൂടത്തിന്‍റെ നിലനിൽപ്പ് അപകടത്തിലായിരിക്കുമ്പോൾ പരമ്പരാഗത ആയുധങ്ങൾ ഉപയോഗിച്ചുള്ള ആക്രമണത്തിന്” മറുപടിയായി ആണവായുധങ്ങൾ ഉപയോഗിക്കാൻ റഷ്യയ്ക്ക് അർഹതയുണ്ടെന്ന് വ്യക്തമാക്കി. ഇതോടെ അയഞ്ഞിരുന്ന ആശങ്ക വീണ്ടും സജീവമായി.

യുക്രെയ്നിലെ യുദ്ധഭൂമിയിൽ റഷ്യ തന്ത്രപരമായ ആണവായുധം പ്രയോഗിച്ചാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് യുകെ പ്രതിരോധ സെക്രട്ടറി ബെൻ വാലസ് മറുപടി പറഞ്ഞു. അത് എന്തായിരിക്കുമെന്ന് ഊഹിക്കേണ്ടതില്ലെന്നും അദ്ദേഹം തങ്ങളുടെ എംപിമാരോട് ചൂണ്ടിക്കാട്ടി. ഇതിനിടെ റഷ്യയുടെ വിദേശ രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ തലവൻ സെർജി നരിഷ്കിൻ, യുക്രൈന്‍റെ നേതൃത്വം ആണവായുധങ്ങൾ സ്വന്തമാക്കാൻ ശ്രമിക്കുന്നതായി ആരോപിച്ചു. പാക്കിസ്ഥാനിൽ നിന്നും ആണാവായുധങ്ങൾ വാങ്ങാൻ യുക്രൈന്‍ നീക്കം നടത്തിയതെന്നും റഷ്യ  ആരോപിച്ചു. യുക്രൈൻ ഉദ്യോഗസ്ഥർ പാക്കിസ്ഥാനിലെത്തി ചർച്ച നടത്തിയെന്നും റഷ്യൻ സെനറ്റർ ഇഗോർ മോറോസോവാണ് ആരോപണം ഉന്നയിച്ചത്. എന്നാല്‍ ഇത് അടിസ്ഥാനമില്ലാത്ത ആരോപണമാണെന്ന് യുദ്ധവിദഗ്ദര്‍ വിലയിരുത്തുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഗുജറാത്ത് തെരഞ്ഞെടുപ്പ് :’ തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വയംഭരണ സ്ഥാപനം’ പരിഹാസവുമായി കോൺഗ്രസ്

Next Post

പൊതുമേഖല പെന്‍ഷന്‍ പ്രായം ഉയര്‍ത്തല്‍, പാര്‍ട്ടി അറിഞ്ഞിരുന്നില്ലെന്ന് എം വി ഗോവിന്ദന്‍

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
പൊതുമേഖല പെന്‍ഷന്‍ പ്രായം ഉയര്‍ത്തല്‍, പാര്‍ട്ടി അറിഞ്ഞിരുന്നില്ലെന്ന് എം വി ഗോവിന്ദന്‍

പൊതുമേഖല പെന്‍ഷന്‍ പ്രായം ഉയര്‍ത്തല്‍, പാര്‍ട്ടി അറിഞ്ഞിരുന്നില്ലെന്ന് എം വി ഗോവിന്ദന്‍

വാട്സാപ്പ് ഗ്രൂപ്പിലെ പോസ്റ്റുകൾക്ക് അഡ്മിൻ ഉത്തരവാദിയല്ല ; ഹൈക്കോടതി – രജിസ്റ്റർചെയ്ത കേസ് റദ്ദാക്കി

സ്വയം സന്ദേശം അയക്കാം; പുതിയ ഫീച്ചറുമായി വാട്ട്സ്ആപ്പ് എത്തുന്നു

പഞ്ചാബിൽ വൈക്കോൽ കത്തിച്ചതിന് ഇന്നലെ മാത്രം രജിസ്റ്റർ ചെയ്തത് 3634 കേസുകൾ, ശ്വാസംമുട്ടി ദില്ലി

പഞ്ചാബിൽ വൈക്കോൽ കത്തിച്ചതിന് ഇന്നലെ മാത്രം രജിസ്റ്റർ ചെയ്തത് 3634 കേസുകൾ, ശ്വാസംമുട്ടി ദില്ലി

‘എൽദോസിനെ ഫോണില്‍ കിട്ടുന്നില്ല’; പാര്‍ട്ടി സ്ത്രീപക്ഷത്ത്, എംഎല്‍എയുടെ വിശദീകരണം കേള്‍ക്കുമെന്ന് സതീശന്‍

'സർക്കാർ ഉറങ്ങുകയാണോ ഉറക്കം നടിക്കുകയാണോ? അരി വില ഇരട്ടിയോളം കൂടിയിട്ടും സർക്കാർ വിപണിയിൽ ഇടപെട്ടില്ല': വി ഡി സതീശന്‍

ഗുജറാത്ത് അങ്കം: തെരഞ്ഞെടുപ്പ് 2 ഘട്ടമായി, ഡിസംബര്‍ 1, 5 തിയതികള്‍ വോട്ടെടുപ്പ്, 8 ന് വോട്ടെണ്ണല്‍

ഗുജറാത്ത് അങ്കം: തെരഞ്ഞെടുപ്പ് 2 ഘട്ടമായി, ഡിസംബര്‍ 1, 5 തിയതികള്‍ വോട്ടെടുപ്പ്, 8 ന് വോട്ടെണ്ണല്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In