തിരുവനന്തപുരം: മോദിയുടെ ഏക സിവില്‍ കോഡിലെ പ്രസ്താവന ആശങ്കയുണ്ടാക്കിയെന്ന് തൃശൂര്‍ മെത്രാപ്പൊലീത്ത യുഹാനോന്‍ മാര്‍ മിലിത്തിയോസ്. തെരഞ്ഞെടുപ്പ് കണ്ടുള്ള വിഭജന തന്ത്രമെന്നും മെത്രാപ്പൊലീത്ത പറഞ്ഞു. മണിപ്പൂരില്‍ മിണ്ടാത്ത മോദിയാണ് സിവില്‍ കോഡിനെക്കുറിച്ച് പറയുന്നത്. രാജ്യത്തിന്റെ അടിത്തറക്ക് വിരുദ്ധമായ പ്രസ്താവന ഉണ്ടാകരുത്. ജനങ്ങളെ ഭിന്നിപ്പിക്കാന്‍ പ്രധാനമന്ത്രി ശ്രമിക്കരുതായിരുന്നു. വിഷയത്തില്‍ സുതാര്യത വരുത്തേണ്ട ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാരിനാണെന്നും യുഹാനോന്‍ മാര്‍ മിലിത്തിയോസ് പറഞ്ഞു.