ദില്ലി: രാഹുൽ ഗാന്ധിക്കെതിരെ കേന്ദ്ര മന്ത്രി കിരൺ റിജിജു. രാഹുൽ രാജ്യത്തെയും ജനങ്ങളെയും അപകീർത്തിപ്പെടുത്തുകയാണെങ്കിൽ നിശബ്ദത പാലിക്കാൻ ആകില്ല. രാഹുൽ പാർലമെന്‍റില്‍ നുണ പറഞ്ഞു. വിദേശത്തും രാഹുൽ രാജ്യത്തെ മോശമാക്കുന്ന രീതിയിലാണ് സംസാരിച്ചത്. ഇതിന് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.വിദേശത്ത് കേന്ദ്രസര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധി ഉന്നയിച്ച വിമര്‍ശനങ്ങള്‍ പരാതിയാക്കി അവകാശ സമിതിയെ സമീപിക്കാന്‍ ബിജെപി തയ്യാറെടുക്കുകയാണ്.
അദാനി, രാഹുല്‍ ഗാന്ധി വിഷയങ്ങളില്‍ ഇന്നും പാര്‍ലമെന്‍റ് പ്രക്ഷുബ്ധമായേക്കും. രാഹുല്‍ സഭയില്‍ മാപ്പ് പറയും വരെ പ്രതിഷേധം തുടരുമെന്നാണ് ഭരണപക്ഷ നിലപാട്. മാപ്പില്ലെന്നും അദാനി വിവാദത്തില്‍ ജെപിസി അന്വേഷണം വേണമെന്നുമുള്ള നിലപാടില്‍ പ്രതിപക്ഷം ഉറച്ച് നില്‍ക്കുകയാണ്. അദാനി വിവാദത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സിബിഐ ഓഫീസിലേക്ക് പ്രതിപക്ഷം പ്രതിഷേധമാര്‍ച്ച് നടത്തിയേക്കും. രാവിലെ ചേരുന്ന പ്രതിപക്ഷ കക്ഷികളുടെ യോഗത്തില്‍ തീരുമാനമാകും.
അതിനിടെ അദാനിയുമായി ബന്ധപ്പെടുത്തി പ്രധാനമന്ത്രിക്കെതിരെ രാഹുല്‍ ഗാന്ധി ഉന്നയിച്ച ആരോപണങ്ങളില്‍ പാര്‍ലമെന്‍റ് അവകാശ സമിതി നടപടിയുമായി മുന്നോട്ട് പോകവുകയാണ്. പരാതിക്കാരനായ നിഷികാന്ത് ദുബൈ എംപിയുടെ മൊഴിയെടുത്തിട്ടുണ്ട്. മൊഴി പരിശോധിച്ച ശേഷം സമിതി രാഹുല്‍ ഗാന്ധിയേയും വിളിച്ചു വരുത്തും. രാഹുലിനെതിരെ നടപടിക്കുള്ള നീക്കത്തെ സമിതിയിലുള്ള കോണ്‍ഗ്രസ്, ഡിഎംകെ തുടങ്ങിയ കക്ഷികളുടെ അംഗങ്ങള്‍ എതിര്‍ത്തിട്ടുണ്ട്.. ഭരണകക്ഷിക്ക് ഭൂരിപക്ഷമുള്ള സമിതിക്ക് എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കുന്നത് മുതല്‍ സസ്പെന്‍ഷന് ശുപാര്‍ശ ചെയ്യുന്നത് വരെയുള്ള അധികാരമുണ്ട്.