മഥുര: ഉത്തർപ്രദേശിൽ വധുവിനെ വിവാഹ ദിനം മുൻ കാമുകൻ വെടിവച്ചുകൊന്നു. മുബാരിക്പുർ ഗ്രാമത്തിലാണ് സംഭവം. യുവതി മറ്റൊരാളെ വിവാഹം ചെയ്യാൻ ശ്രമിച്ചതാണ് യുവാവിനെ പ്രകോപിതനാക്കിയതെന്നാണ് വിവരം.
ചടങ്ങുകൾക്ക് ശേഷം മുറിയിലേക്ക് പോയപ്പോളാണ് വധു കാജലിനെ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ മുൻ കാമുകൻ അനീഷ് നാടൻ തോക്കുപയോഗിച്ച് വെടിവച്ചു കൊലപ്പെടുത്തിയത്. വെടിയുതിർത്ത ശേഷം ഇയാൾ സംഭവ സ്ഥലത്തു നിന്നും രക്ഷപ്പെട്ടു. കാജലിന്റെ പിതാവ് ഖുബി റാം പൊലീസിൽ പരാതി നൽകി. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചെന്ന് മഥുര പൊലീസ് എസ്പി ശ്രിഷ് ചന്ദ്ര പറഞ്ഞു.